ഇന്ത്യന്‍ ടീമിന്റെ ടി20 പദ്ധതികളില്‍നിന്ന് വിരമിക്കും വരെ അയാള്‍ പുറത്താവില്ല

കളി തീരാന്‍ രണ്ടോ മൂന്നോ ഓവറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇറങ്ങുന്ന ദിനേഷ് കാര്‍ത്തിക് അത്യന്തം അപകടകാരിയാണ്. ഇന്ത്യയിലെ ഒട്ടുമിക്ക ബാറ്റര്‍മാര്‍ക്കും നിലയുറപ്പിക്കാന്‍ കുറച്ച് പന്തുകള്‍ ആവശ്യമാണ്. കാര്‍ത്തിക്കിന് അത് വേണ്ട.

ഡെത്ത് ഓവറുകളില്‍ അവസരം കിട്ടിയാല്‍ അയാള്‍ അഴിഞ്ഞാടും. സ്വിച്ച് ഓണ്‍ ചെയ്യുന്ന ലാഘവത്തിലാണ് ബീസ്റ്റ് മോഡിലേയ്ക്ക് മാറുന്നത്! സെറ്റില്‍ഡ് ആയ വിരാട് കോഹ്ലി മറ്റേയറ്റത്ത് നില്‍ക്കുമ്പോഴായിരുന്നു ഇന്നത്തെ വിളയാട്ടം. അതും പേസര്‍മാര്‍ക്കെതിരെ സ്‌കൂപ്പും സ്ലോഗ്‌സ്വീപ്പും ഒക്കെ കളിച്ചുകൊണ്ട്!

ഇന്ത്യന്‍ ടീമിന്റെ ടി20 പദ്ധതികളില്‍നിന്ന് കാര്‍ത്തിക് വിരമിക്കുന്നത് വരെ പുറത്താവുമെന്ന് തോന്നുന്നില്ല. ഈ ഫിനിഷിങ്ങ് സിദ്ധി ഇന്നും ഒരപൂര്‍വ്വതയാണ്.