ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയുടെ ഭാഗമാകാന്‍ ദിനേഷ് കാര്‍ത്തിക്കും

Advertisement

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഇരുടീമും തമ്മില്‍ നടക്കുന്ന ടി20 പരമ്പരയുടെ ഭാഗമാകാന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക്കും. കളിക്കാനല്ല, കളി പറയലാണ് കാര്‍ത്തിക്കിലേക്ക് എത്തുന്ന ഉത്തരവാദിത്വം. ടി20 പരമ്പരയില്‍ കമന്ററി പാനലിലേക്ക് ദിനേഷ് കാര്‍ത്തികും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്നാട് ടീമിന്റെ ക്യാപ്റ്റനായ ദിനേഷ് കാര്‍ത്തിക് നിലവില്‍ വിജയ് ഹസാരെ ട്രോഫി കളിക്കുകയാണ്. ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കാര്‍ത്തികിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ തമിഴ്നാട് കിരീടം നേടിയിരുന്നു.

Winning the World T20 in 2007 has to be greatest moment in my career: Dinesh Karthik

റിഷഭ് പന്ത്, സാഹ,സഞ്ജു സാംസണ്‍, കെ.എല്‍ രാഹുല്‍ എന്നിവരെല്ലാം കീപ്പര്‍ സ്ഥാനത്തേക്ക് എത്തുന്നതിനാല്‍ കാര്‍ത്തിക്കിന് ഇന്ത്യന്‍ ടീമില്‍ അവസരം കുറവാണ്. 2019 ജൂലൈയിലാണ് കാര്‍ത്തിക് അവസാനമായി ഏകദിനത്തില്‍ ഇന്ത്യന്‍ ജഴ്സിയണിഞ്ഞത്.

IND vs ENG: Dinesh Karthik to join Sky Sports commentary team | Penbugs

നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയുമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുന്നത്. മാര്‍ച്ച് 12,14,16,18,20 തിയതികളിലാണ് ടിം20 മത്സരങ്ങള്‍.