ചട്ട ലംഘനം, ദിനേശ് കാര്‍ത്തിക്കിന് ബിസിസിഐയുടെ താക്കീത്

ഡല്‍ഹിയ്‌ക്കെതിരായ രണ്ടാം ക്വാളിഫയര്‍ മത്സരത്തിനിടയിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ കെകെആര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കിന് ബിസിസിഐയുടെ താക്കീത്. ഐപിഎല്‍ പെരുമാറ്റ ചട്ടത്തിലെ ലെവല്‍ വണ്‍ കുറ്റം ചെയ്തെന്ന് കണ്ടെത്തിയതോടെയാണ് നടപടി.

എന്നാല്‍ എന്താണ് ദിനേശ് കാര്‍ത്തിക്കിന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. മത്സരത്തില്‍ പുറത്തായതിന് ശേഷം കാര്‍ത്തിക് സ്റ്റംപ് തട്ടിത്തെറിപ്പിച്ചതിന്റെ പേരിലാവാം താക്കീത് എന്നാണ് റിപ്പോര്‍ട്ടുകള്‍. റബാഡയുടെ പന്തില്‍ ബൗള്‍ഡ് ആയി റണ്‍സൊന്നും എടുക്കാതെയാണ് കാര്‍ത്തിക് മടങ്ങിയത്.

DC vs KKR: Dinesh Karthik reprimanded for breaching IPL Code of Conduct -  Sports News

Read more

ആവേശകരമായ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ മൂന്ന് വിക്കറ്റിനാണ് കെകെആര്‍ കീഴടക്കിയത്. കൊല്‍ക്കത്ത അനായാസം ജയിക്കുമെന്നു തോന്നിയ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയശേഷമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് മുട്ടുകുത്തിയത്. സ്‌കോര്‍: ഡല്‍ഹി-135/5 (20 ഓവര്‍). കൊല്‍ക്കത്ത-136/7 (19.5).