വെറും മൂന്ന് മത്സരങ്ങൾ മാത്രം കളിച്ച താരത്തോട് ധോണി പറഞ്ഞത്; ഒട്ടും പ്രതീക്ഷിക്കാത്തത്, വെളിപ്പെടുത്തലുമായി സൂപ്പർതാരം

വളർന്നു വരുന്ന കുട്ടിത്താരങ്ങൾ പലരുടെയും കരിയറിൽ നിർണായക സ്ഥാനം ചെലുത്തിയ ആളാണ് മുൻ ഇന്ത്യൻ നായകൻ ധോണി. താരങ്ങൾ പലതും പിന്നീട് നടത്തിയ വെളിപ്പെടുത്തലിൽ അത് വ്യക്തമാണ്. ധോണി ഉണ്ടായിരുന്നപ്പോൾ ഉള്ള കുൽദീപ് യാദവും അതിനീഷാം ഉണ്ടായിരുന്ന കുൽദീപും മാത്രം മതി ധോനി ടീമിന് എത്രത്തോളം അഭിവാജ്യവും ആയിരുന്നു എന്ന് മനസിലാക്കാൻ.

ഇപ്പോഴിതാ ധോണി തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ഹാർദിക് പാണ്ട്യ-. 2016 ൽ അരങ്ങേറിയ താരം ധോണി തന്റെ കരിയറിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് മുമ്പും വെളുപ്പെടുത്തിയിട്ടുണ്ട്.

ഞാൻ ഇന്ത്യൻ ടീമിൽ ചേരുന്നതിന് മുമ്പ് ഒരുപാട് ആരാധിച്ച താരങ്ങൾ ആയിരുന്നു – സുരേഷ് റെയ്‌ന, ഹർഭജൻ സിംഗ്, യുവരാജ് സിംഗ്, എംഎസ് ധോണി, വിരാട് കോലി, ആശിഷ് നെഹ്‌റ. ഞാൻ ഇന്ത്യക്ക് വേണ്ടി കളിക്കുന്നതിന് മുമ്പ് തന്നെ അവർ മികച്ച താരങ്ങളായിരുന്നു.

ഞാൻ ഇന്ത്യൻ ടീമിൽ ചേരുമ്പോൾ, വളർന്നു വരുന്നവരെ കണ്ടത് – സുരേഷ് റെയ്‌ന, ഹർഭജൻ സിംഗ്, യുവരാജ് സിംഗ്, എംഎസ് ധോണി, വിരാട് കോലി, ആശിഷ് നെഹ്‌റ. ഞാൻ ഇന്ത്യക്ക് വേണ്ടി കളിക്കുന്നതിന് മുമ്പ് തന്നെ അവർ താരങ്ങളായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ, ആദ്യ ഓവറിൽ 21 റൺസ് (19 റൺസ്) നേടിയ ആദ്യത്തെ ക്രിക്കറ്റ് കളിക്കാരൻ ഞാനാണെന്ന് ഞാൻ കരുതുന്നു – ശരി, ഇത് എന്റെ അവസാന ഓവറായിരിക്കാം എന്ന് എനിക്ക് ആത്മാർത്ഥമായി തോന്നി.

എന്നാൽ ഞങ്ങൾ എല്ലാവരിലും വളരെയധികം വിശ്വാസം കാണിച്ച മഹി ഭായിയുടെ കീഴിൽ കളിക്കാൻ ഞാൻ വളരെ അനുഗ്രഹീതനും ഭാഗ്യവാനുമായിരുന്നു, മഹി ഭായിയുടെ വിശ്വാസം എന്നെ രക്ഷിച്ചു.”ഹാർദിക് എസ്ജിടിവി പോഡ്‌കാസ്റ്റിനോട് പറഞ്ഞു.

രാജ്യാന്തര ക്രിക്കറ്റിൽ വെറും മൂന്ന് മത്സരങ്ങൾ മാത്രം കളിച്ച താരത്തിനോട് നീ ലോകകപ്പ് ടീമിൽ ഉണ്ടാകുമെന്ന് ധോണി പറഞ്ഞു. ആ മത്സരത്തിൽ താരം ബാറ്റ് ചെയ്തത് പോലും ഇല്ല. എന്തിരുന്നാലും നിന്റെ കഴിവുകൾ എനിക്ക് മനസിലായി എന്നതാണ് ധോണി പറഞ്ഞത്. ആ ലോകകപ്പിൽ മികച്ച പ്രകടനമാണ് താരം നടത്തിയത്.

കുറെ കാലത്തിന് ശേഷമാണ് താരം ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുന്നത്. ലോകകപ്പ് ഒരുക്കം എന്ന നിലയിൽ ഏറ്റവും മികച്ച പ്രകടനം ഇന്ത്യ ലക്ഷ്യമിടുന്നു.