ഡല്‍ഹി ടെസ്റ്റില്‍ അമ്പയറിനെ പോലും അമ്പരപ്പിച്ച് രവീന്ദ്ര ജഡേജയുടെ അപ്പീല്‍. നാലാം ദിനം ജഡേജ എറിഞ്ഞ അവസാന ഓവറിലാണ് രസകരമായ രംഗങ്ങള്‍ അരങ്ങേറിയത്.ഓവറിലെ ആദ്യ ബോളില്‍ തന്നെ ജഡേജ കരുണരത്നയെ വിക്കറ്റിനു പിന്നില്‍ സാഹയുടെ കൈകളിലെത്തിച്ചു. തുടര്‍ന്ന് ബാക്കിയുള്ള ബോളുകള്‍ തട്ടിമുട്ടി രക്ഷപ്പെടാനായിരുന്നു ക്രീസില്‍ ലക്മലിന്റെ ശ്രമം.
നാലാം ബോളിലാണ് ജഡേജയ്ക്ക് അമളി പിണഞ്ഞത്. ജഡേജ എറിഞ്ഞ ബോള്‍ ഫ്രണ്ട് ഫൂട്ടില്‍ ലക്മല്‍ പ്രതിരോധിച്ചെങ്കിലും പന്ത് വിക്കറ്റിലേക്ക് പോകുന്നത് തടയാനായില്ല. വിക്കറ്റ് കീപ്പറും മറ്റു ഫീല്‍ഡര്‍മാരും ആഘോഷം തുടങ്ങിയപ്പോഴും ഔട്ടായത് മനസിലാക്കാതെ ജഡേജ എല്‍ബിക്കായി അപ്പീല്‍ ചെയ്യുന്ന തിരക്കിലായിരുന്നു.
ബാറ്റ്സ്മാന് ഔട്ടായശേഷവും ജഡേജയുടെ ഗംഭീര അപ്പീലിംങ് കണ്ട് അമ്പയര്‍ പോലും അമ്പരന്നുപോയി. അപ്പോഴും എന്താണ് സംഭവിച്ചതെന്ന് ജഡേജയ്ക്ക വലിയ പിടിപാടുണ്ടായിരുന്നില്ല. സഹതാരങ്ങള്‍ വന്ന് പറഞ്ഞപ്പോഴാണ് സംഭവം ജഗ്ഗുവിന് മനസിലാകുന്നത്. തുടര്‍ന്ന് ഒരു ചമ്മല് ചിരി പാസാക്കി വിക്കറ്റ് ആഘോഷിച്ചു.
When Jadeja didn't realise it was OUT https://t.co/yjgPMW2f8q #BCCI
— subin (@zubahan) December 5, 2017
Read more