ഡെത്ത് ഓവറും നഷ്ടപ്പെട്ട ക്യാച്ചുകളും, ഓസ്‌ട്രേലിയയക്ക് തകർപ്പൻ ജയം

അടിക്ക് തിരിച്ചടി കണ്ട മത്സരത്തിൽ ഇന്ത്യക്ക് ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം. ഒരു ഘട്ടത്തിൽ കൈവിട്ട് പോകുമെന്ന് മത്സരത്തെ മാത്യു വേഡിന്റെ തകർപ്പൻ തിരിച്ചുപിടിച്ചത്. അക്‌സർ പട്ടേൽ ഒഴികെ ഉള്ള ഇന്ത്യൻ ബൗളറുമാർ മങ്ങിയതും തിരിച്ചടിയായി.  കാമറൂൺ അർദ്ധ സെഞ്ചുറിയും ടീമിന് കരുത്തായി

രാഹുലും സൂര്യകുമാറും ഹാർദിക്കും ഒകെ ഉയർന്ന് കളിച്ചപ്പോൾ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് കൂറ്റൻ സ്കോർ എടുത്തപ്പോൾ ഉറപ്പിച്ചതാണ്. എന്നാൽ തുടക്കം മുതൽ ബാറ്റ് ചെയ്ത ഓസ്ട്രേലിയ വലിയ ബഹളങ്ങൾ വിജയവര കടത്തി. ഇടക്ക് ഒന്ന് പതറിയ ഇന്ത്യയെ മുന്നോട്ട് നയിച്ചത് രാഹുൽ സൂര്യകുമാർ യാദവ് കൂട്ടുകെട്ടാണ്.

ടോസ് നഷ്ടപെട്ട ഇന്ത്യക്കായി രോഹിത് രാഹുൽ കൂട്ടുകെട്ട് വേഗത്തിൽ റൺസ് സ്കോർ ചെയ്തു. അതിനിടയിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച രോഹിത് പുറത്തായി. തൊട്ടുപിന്നാലെ എത്തിയ കോഹ്‌ലിക്ക് തന്റെ ഫോം നിലനിർത്താനായില്ല. അങ്ങനെ തകർച്ചയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഇന്ത്യൻ സ്കോർ ബോർഡ് ഉയർത്തിയത് രാഹുൽ സൂര്യകുമാർ സഖ്യം. നല്ല സ്ട്രൈക്ക് റേറ്റിൽ കളിച്ച രാഹുലിനൊപ്പം സൂര്യകുമാറും ആക്രമിച്ചതോടെ ഇന്ത്യൻ സ്കോർ ബോർഡ് കുതിച്ചു. ഇതിനിടയിൽ അർദ്ധ സെഞ്ച്വറി നേടിയ രാഹുൽ മടങ്ങി. തൊട്ടുപിന്നാലെ അർദ്ധ സെഞ്ച്വറിക്ക് നാല് റൺസ് അകലെ സൂര്യകുമാർ വീണെങ്കിലും നല്ല അടിത്തറ ഇരുവരും പാകിയിരുന്നു. പിന്നെ കണ്ടത് കുങ്ഫു പാണ്ട്യയുടെ വിളയാട്ടം തന്നെയാണ്. തുടക്കം മുതൽ തന്റെ തനത് ശൈലിയിൽ ആക്രമിച്ച് ഇന്നിംഗ്സ് അവസാനം വരെ ക്രീസിൽ നിന്ന് നേടിയത് 71 റൺസാണ്, അതും 30 പന്തിൽ. ഓസ്‌ട്രേലിയ്ക്കായി 3 വിക്കറ്റ് നേടിയ നാഥൻ എല്ലിസ് മികച്ച പ്രകടനം നടത്തി.

എന്നാൽ സ്വന്തം കളി മറന്ന അർഹിച്ച തോൽവി . ഫീൽഡിങ്ങിൽ പരിതാപകരമായ പ്രകടനമാണ് ഇന്ത്യക്ക് വിനയായത്. ബുംറ ഉടനെ തന്നെ തിരിച്ചുവരേണ്ടത് അത്യാവശ്യവുമാണ് ഇപ്പോൾ ഇന്ത്യക്ക്.