ഡിവില്ലിയേഴ്സും ഗെയ്‌ലും അവന്റെ മുന്നിൽ വിളറും, സൂര്യകുമാറിന്റെ പകുതി ലെവൽ പോലും ഇല്ല രണ്ടെണ്ണത്തിനും; തുറന്നുപറഞ്ഞ് ഡാനിഷ് കനേരിയ

സൂര്യകുമാർ യാദവിന്റെ മിന്നുന്ന സെഞ്ചുറിയുടെ ബലത്തിൽ ശ്രീലങ്കയ്‌ക്കെതിരെ രാജ്‌കോട്ടിൽ നടന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു . കൂടാതെ, ഈ ഇന്നിംഗ്സ് താരത്തെ ഒന്നാം നമ്പർ T20 ബാറ്ററി സ്ഥാനം ഉറപ്പിക്കാൻ സഹായിച്ചു, അതിനാൽ മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ അദ്ദേഹത്തെ ദക്ഷിണാഫ്രിക്കയുടെ സൂപ്പർ താരമായ ഡിവില്ലിയേഴ്സുമായിട്ടും യൂണിവേഴ്‌സ് ബോസ് ഗെയ്‌ലുമായിട്ടും താരതമ്യം ചെയ്യുനതിലേക്ക് നയിച്ചു.

അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ അദ്ദേഹത്തെ പുതിയ ‘യൂണിവേഴ്‌സ് ബോസ്’ എന്ന് വിളിച്ചു, വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനെ വിശേഷിപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു ടാഗ് ആണിത് . ഗെയ്‌ലിനെയും ഡിവില്ലിയേഴ്‌സിനെയും മറികടന്ന് സൂര്യകുമാർ എത്തിയെന്ന് കനേരിയ പറഞ്ഞു.

“പുതിയ യൂണിവേഴ്സ് ബോസ് സൂര്യകുമാർ യാദവ് ആണ്. സൂര്യകുമാറിനെ പോലൊരു കളിക്കാരൻ ജീവിതത്തിൽ ഒരിക്കൽക്കൂടി പിറവി എടുക്കുമെന്ന് തോന്നുന്നില്ല. എങ്ങനെയാണ് അവനെ വിശേഷിപ്പിക്കുന്നത്. 51 പന്തിൽ നിന്ന് 112 റൺസ് നേടിയ അദ്ദേഹം ഇന്ന് കളിച്ച ഇന്നിംഗ്‌സ് ആർക്കും ആവർത്തിക്കാനാവില്ല, ”കനേരിയയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

“എബിഡി, ക്രിസ് ഗെയ്ൽ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് സംസാരിക്കാം, പക്ഷേ ഇരുവരും സൂര്യയുടെ മുന്നിൽ വിളറി മാത്രമേ നിൽക്കുറുപ് ഉള്ളു . അദ്ദേഹം ഇതിനകം അവരെ മറികടക്കുകയും ടി20 ക്രിക്കറ്റിനെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തുകയും ചെയ്തു, ”അദ്ദേഹം കൂട്ടിച്ചേർത്തു.