'ആക്രമിച്ച് കളിക്കുന്നത് തുടര്‍ന്നാല്‍ അപകടം'; ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് മുന്നറിയിപ്പ്

ടി20 ക്രിക്കറ്റില്‍ അക്രമ ബാറ്റിംഗ് ശൈലി തുടരുന്നത് വിരാട് കോഹ്‌ലിക്ക് ഗുണകരമാകില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ കോഹ്‌ലി ആക്രമ ബാറ്റിംഗ് പുറത്തെടുത്ത പശ്ചാത്തലത്തിലാണ് ചോപ്രയുടെ പ്രതികരണം. മത്സരത്തില്‍
കോഹ്‌ലി 16 പന്തില്‍ അഞ്ച് ബൗണ്ടറികളോടെ 29 റണ്‍സ് നേടിയിരുന്നു.

രാജ്യാന്തര ടി20യില്‍ വിരാട് കോഹ്‌ലി 140നടുത്ത് പ്രഹരശേഷിയില്‍ 4000ത്തിലേറെ റണ്‍സ് നേടിയിട്ടുണ്ട്. ഇതേ സ്‌ട്രൈക്ക് റേറ്റില്‍ കോഹ്‌ലി കളിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇങ്ങനെ ആക്രമിച്ച് കളിക്കുന്നത് തുടരാന്‍ ശ്രമിച്ചാല്‍ അദ്ദേഹത്തിന് സ്ഥിര നഷ്ടമാകും. അത് ഒരു ആരാധകന്‍ എന്ന നിലയില്‍ എന്നെ നിരാശനാക്കുന്ന കാര്യമാണ്- ആകാശ് ചോപ്ര പറഞ്ഞു.

രാജ്യാന്തര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ പുരുഷ താരം കോഹ്‌ലിയാണ്. 116 മത്സരങ്ങളില്‍ 52.42 ശരാശരിയിലും 138.20 സ്‌ട്രൈക്ക്‌റേറ്റിലും 4037 റണ്‍സ് കോഹ്‌ലി നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും 37 അര്‍ധസെഞ്ച്വറിയും കോഹ്‌ലിയുടെ പേരിലുണ്ട്.