ദാദ എന്നെ ശരിക്കും പേടിപ്പിച്ചു, അന്ന് ഉറക്കം ഉണ്ടായിരുന്നില്ല

രാജ്യത്തിനായി കളിക്കാനിറങ്ങുന്ന ആദ്യ മത്സരം ഒരു താരത്തെ സംബന്ധിച്ച് പല വികാരങ്ങളായിരിക്കും ആ സമയം കടന്നുപോകുന്നത്. എത്ര റൺസ് നേടാൻ തനിക്ക്, താൻ ഇറങ്ങുന്ന കളി ജയിക്കാൻ പറ്റുമോ  ഉൾപ്പടെ പല പല ടെൻഷനുകൾ. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവം വെളിപ്പെടുത്തുകയാണ് യുവരാജ് സിംഗ്.

“ഐസിസി ചാമ്പ്യൻസ് ട്രോഫി സമയത്തായിരുന്നു എന്റെ അരങ്ങേറ്റം. ആദ്യ മത്സരത്തിൽ കെനിയക്ക് എതിരെ എനിക്ക് ബാറ് ചെയ്യാൻ അവസരം കിട്ടിയില്ല. രണ്ടാമത്തെ മത്സരത്തിന്റെ തലേന്ന് നായകൻ ദാദ( ഗാംഗുലി) എന്നോട് പറഞ്ഞു- നീ ഓപ്പണർ ആയിട്ടും ഇറങ്ങില്ലേ? പേടിച്ചിട്ട് ഞാൻ പറഞ്ഞു നിങ്ങൾക് ആവശ്യം ആണെങ്കിൽ ഞാൻ ആ സ്ഥാനത്തും ഇറങ്ങാമെന്ന് , അന്ന് ഞാൻ ഉറങ്ങിയില്ല.”

“പിറ്റേന്ന് ദാദ തന്നെ പറ്റിക്കാൻ പറഞ്ഞതാണെന്നും അഞ്ചാമത് ആണ് ബാറ്റ് ചെയ്യെണ്ടതെന്നും പറഞ്ഞു, ആശ്വാസമായി. ആ മത്സരത്തിനിറങ്ങുമ്പോൾ ഉള്ള പേടി ബാറ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ മാറി. ഞാൻ 84 റൺസ് നേടി ആ മത്സരത്തിൽ. ഞാൻ 37 റൺസ് എടുത്ത് നിൽക്കെ അവർ എന്നെ കൈവിട്ടിരുന്നു.

ഇന്നാണ് എങ്കിൽ ആദ്യ മത്സരത്തിൽ 37 റൺസ് നേടിയാൽ എനിക്ക് സന്തോഷം ആകുമായിരുന്നു, അത്രയും നല്ല ബൗളറുമാരെ അല്ലെ നേരിട്ടത്.

2017 ല്‍ ഇംഗ്ലണ്ടിനെതിരെ കട്ടക്കില്‍ വെച്ചു നടന്ന ഏകദിന മത്സരത്തില്‍ താന്‍ 127 പന്തില്‍ 150 റണ്‍സ് നേടിയതിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ച് കൊണ്ടാണ് താന്‍ അടുത്ത ഫെബ്രുവരിയില്‍ വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്ന സൂചനകള്‍ നല്‍കിയത് അടുത്തിടെയാണ് . ‘ദൈവം നിങ്ങളുടെ വിധി തീരുമാനിക്കുന്നു. പൊതുജനങ്ങളുടെ ആവശ്യപ്രകാരം ഈ ഫെബ്രുവരിയില്‍ കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ എനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.” – യുവി അന്ന് കുറിച്ചിരുന്നു.