ലോകകപ്പിന് തുടക്കമാകാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇന്ത്യയുടെ ബാറ്റിംഗ് ഓഡറില്‍ നിര്‍ണ്ണായക നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. സൂര്യകുമാറിനെ പ്ലേയിംഗ് ഇലവനില്‍നിന്നും തഴഞ്ഞാണ് സെവാഗിന്റെ ബാറ്റിംഗ് ഓര്‍ഡര്‍ ക്രമീകരണം.
ഇന്ത്യയുടെ ആറാം നമ്പറില്‍ കെ എല്‍ രാഹുലും ഏഴാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ് അവസരം തേടുന്നത്. അതുകൊണ്ടുതന്നെ സൂര്യകുമാര്‍ യാദവിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുണ്ടാവില്ല. രാഹുലിനെ അഞ്ചാം നമ്പറിലും ഹാര്‍ദിക്കിനെ ആറാം നമ്പറിലും കളിപ്പിക്കാന്‍ സാധിക്കും. പിന്നീട് ബോളര്‍മാരെ പരിഗണിക്കുക
ഓസ്ട്രേലിയക്കെതിരായ സെഞ്ച്വറിയോടെ ഇഷാനെ മറികടന്ന് ശ്രേയസ് അയ്യര്‍ പ്ലേയിംഗ് ഇലവനിലേക്കത്തുമോ. അങ്ങനെ വന്നാല്‍ അയ്യര്‍, രാഹുല്‍, ഹാര്‍ദിക് എന്നിവര്‍ 4,5,6 ബാറ്റിംഗ് പൊസിഷനില്‍ കളിക്കണം.
Read more
ഹാര്‍ദിക് പാണ്ഡ്യക്ക് 10 ഓവര്‍ എറിയാന്‍ സാധിക്കില്ലെങ്കില്‍ ഇന്ത്യ മറ്റൊരു ബോളറെ പ്ലേയിംഗ് 11ലേക്ക് പരിഗണിക്കേണ്ടതായി വരും. സൂര്യകുമാറിനെ പ്ലേയിംഗ് ഇലവനില്‍ പരിഗണിക്കുന്നതിനെക്കാള്‍ മുന്‍തൂക്കം ഇഷാന് ലഭിക്കും. കാരണം ഇഷാന്‍ ഇടം കൈയനാണ്- സെവാഗ് പറഞ്ഞു.