ഇന്ത്യന്‍ യുവതാരം മഹേഷ് പിതിയയെ ടീമിനായി നെറ്റ്‌സില്‍ പന്തെറിയാന്‍ ക്ഷണിച്ച് ഓസ്‌ട്രേലിയന്‍ ടീം മാനേജ്‌മെന്റ്. ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍ അശ്വിനെപ്പോലെ പന്തെറിയുന്നതാരമാണ് പിതിയ. എന്നാല്‍ ഓസീസ് ടീമിന്റെ ഓഫര്‍ പിതിയ നിരസിച്ചു.
ഓസ്‌ട്രേലിയയുടേത് നല്ല ഓഫറാണ്. പക്ഷേ അടുത്ത മാസം തുടങ്ങുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണില്‍ ഞാന്‍ ബറോഡ ടീമിന്റെ ഭാഗമാണ്. പരിശീലകരുമായി ആലോചിച്ച ശേഷമാണ് ഓസ്‌ട്രേലിയന്‍ ടീമിനെ നിലപാട് അറിയിച്ചത്- പിതിയ പറഞ്ഞു.
പരിക്കേറ്റ അക്‌സര്‍ പട്ടേലിനു പകരക്കാരനായി അവസാന നിമിഷമാണ് അശ്വിനെ ഇന്ത്യ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇതിനു പിന്നാലെയായിരുന്നു ഓസ്‌ട്രേലിയന്‍ ടീമിന്റെ നീക്കം.
Read more
ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയുടെ സമയത്ത് ഓസ്‌ട്രേലിയന്‍ ടീം പിതിയയെ ഉപയോഗിച്ചിരുന്നു. ബറോഡയ്ക്കു വേണ്ടി കളിക്കുന്ന ഓഫ് സ്പിന്നറായ മഹേഷ് പിതിയ, അശ്വിന്റെ അതേ സ്‌റ്റൈലിലാണു പന്തെറിയുന്നത്.