പ്ലേഓഫില്‍ കാണില്ല, എന്നിട്ടും ഗാലറി മഞ്ഞ ജേഴ്സിയില്‍ കുളിച്ച് നിന്നിരുന്നു!

 

ഷാന്‍ ഷരീഫ്

ടൂര്‍ണമെന്റില്‍ നിന്നും നിലവിലെ ചാമ്പ്യന്‍ സിഎസ്‌കെ ഔട്ട് ആയി കഴിഞ്ഞു… എങ്കിലും ഡല്‍ഹി ചെന്നൈ കളികാണാന്‍ ഗാലറി ഫുള്‍ ആയിരുന്നു… അതില്‍ കൂടുതല്‍ പേരും മഞ്ഞ ജേഴ്‌സി അണിഞ്ഞവര്‍ ആയിരുന്നു…

കളി യുടെ ആദ്യപകുതിയുടെ അവസാന സീനിലേക്ക് അടുത്തപ്പോള്‍ സിക്‌സെര്‍ പായിച്ചു കൊണ്ടിരിക്കുന്ന ദുബെ ഔട്ട് ആയിരിക്കുന്നു… അടുത്തതായി ഏഴാം നമ്പര്‍ ജേഴ്‌സി അണിഞ്ഞ ഒരാള്‍ ആണ്… ഗാലറിയില്‍ നിന്നും ആരവം ഉയര്‍ന്നു കൊണ്ടേ ഇരുന്നു… അയാള്‍ തന്റെ ശൈലിയില്‍ ബാറ്റിംഗ് ഗ്ലൗ അണിഞ്ഞു ക്രീസിനെ ലക്ഷ്യമാക്കി നടക്കുകയാണ്…

എംഎസ്ഡി എംഎസ്ഡി എന്ന ശബ്ദം ഉയര്‍ച്ചയില്‍ മുഴങ്ങുകയാണ് കമെന്ററിയില്‍ ഉള്ളവര്‍ അദ്ദേഹത്തെ മാത്രം ലക്ഷ്യം വെച്ച് കമെന്ററി പറയുന്നു… ക്യാമറമാന്‍ അദ്ദേഹത്തിലേക്കു മാത്രം ക്യാമറ ചലിപ്പിക്കുന്നു… കോണ്‍വെയുടെ മനോഹരമായ 87 റണ്‍സിനു വന്നതിനേക്കാള്‍ recap msd യുടെ ചെറിയ ഇന്നിങ്‌സിനു വന്നുകൊണ്ടേ ഇരുന്നു… അദ്ദേഹം അവിടെ എന്ത് ചെയ്തു അതൊരു ചോദ്യമല്ല…

അവസാന ഓവറില്‍ സ്പീഡ് ടെസ്റ്റിനെ വെല്ലുവിളിച്ചു കൊണ്ട് പതിവുപോലെ ഓടി അകന്നു ഡ്രെസ്സിങ് റൂമിലേക്ക്… നിങ്ങളുടെ അവസാന ഇന്നിങ്‌സുകള്‍ ശരിക്കും ആസ്വദിക്കുകയാണ് ധോണി.

 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍