'എന്തിനു വേണ്ടി വെറുതെ പണം കളഞ്ഞു', ആര്‍.സി.ബിയെ വിമര്‍ശിച്ച് ചോപ്ര

ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഡാനിയേല്‍ ക്രിസ്റ്റിയനെ ടീമിലെടുത്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ക്രിസ്റ്റ്യനു വേണ്ടി ആര്‍സിബി ചെലവിട്ട പണം പാഴായിപ്പോയെന്ന് ചോപ്ര പറഞ്ഞു.

ഭാഗ്യപരീക്ഷണം നടത്താനാണ് തീരുമാനമെങ്കില്‍ മത്സരത്തില്‍ ടീം പിന്തള്ളപ്പെടും. ഡാനിയേല്‍ ക്രിസ്റ്റ്യനു വേണ്ടി ആര്‍സിബി ചെലവിട്ട പണം അവസാനം നഷ്ടമായിപ്പോയി. വളരെ കുറച്ച് റണ്‍സ് മാത്രമേ ക്രിസ്റ്റ്യന്‍ നേടിയുള്ളൂ. ടൂര്‍ണമെന്റിലാകെ താന്‍ നേടിയ റണ്‍സിനെക്കാള്‍ അധികം ഒരൊറ്റ ഓവറില്‍ ക്രിസ്റ്റ്യന്‍ വിട്ടുകൊടുത്തു- ചോപ്ര പറഞ്ഞു.

ക്രിസ്റ്റ്യന് ടീമില്‍ ഇടം നല്‍കാനുള്ള ബാംഗ്ലൂരിന്റെ തീരുമാനം സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. ഭാഗ്യപരീക്ഷണം നടത്താന്‍ കളിക്കാരെ ടീമിലെടുത്താല്‍ തിരിച്ചടിയാകുമെന്ന വീരേന്ദര്‍ സെവാഗിന്റെ ട്വീറ്റ് അംഗീകരിക്കുന്നു. കൊല്‍ക്കത്തയുമായുള്ള ആര്‍.സി.ബിയുടെ മത്സരം അത് തെളിയിച്ചെന്നും ചോപ്ര പറഞ്ഞു.