ഇപ്പോൾ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ന്യുസിലാൻഡും ഇന്ത്യയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കളിക്കളത്തിൽ കാഴ്ച്ച വെക്കുന്നത്. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ന്യുസിലാൻഡിനെതിരെ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 249 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ന്യുസിലാൻഡിന് വിക്കറ്റുകൾ നഷ്ടമാകുകയാണ്. 160 നേടുന്നതിന് മുൻപ് തന്നെ അവരുടെ 6 വിക്കറ്റുകളും നഷ്ടമായിരുന്നു.
എന്നാൽ മത്സരത്തിനിടയിൽ വിരാട് കോഹ്ലി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഐകോണിക് സെലിബ്രേഷൻ അനുകരിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. താരം മുൻപ് തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണെന്ന് സമ്മതിച്ചിട്ടുണ്ട്. വിരാട് കോഹ്‌ലിയുടെ ഇന്നത്തെ മാസ്സ് അനുകരണത്തിന്റെ ആവേശത്തിലാണ് ഇന്ത്യൻ ആരാധകർ.
മത്സരത്തിൽ ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചത് ശ്രേയസ് അയ്യർ, അക്‌സർ പട്ടേൽ സഖ്യമാണ്. ശ്രേയസ് 79 റൺസും അക്‌സർ 42 റൺസും നേടി. അവസാന ഓവറുകളിൽ കത്തികയറിയ ഹാർദിക് പാണ്ട്യ ഇന്ത്യൻ സ്കോർ ബോർഡ് ഉയർത്താൻ സഹായിച്ചു. താരം 45 റൺസ് നേടി. കെ എൽ രാഹുൽ (23) ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. രവീന്ദ്ര ജഡേജ (16) വിരാട് കോഹ്ലി (11), രോഹിത് ശർമ്മ (15), ശുഭ്മാൻ ഗിൽ (2) എന്നിവർ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.
Read more
നിലവിൽ ന്യുസിലാൻഡിന് വേണ്ടി കെയ്ൻ വില്യംസണും 81 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. നിലവിൽ ക്രീസിൽ നിൽക്കുന്നത് മിച്ചൽ സാന്റ്നർ (11*), മാറ്റ് ഹെന്രി എന്നിവരാണ്. ഇന്ത്യക്ക് വേണ്ടി വരുൺ ചക്രവർത്തി 3 വിക്കറ്റുകളും, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ട്യ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.