ഇന്ത്യൻ ടീമിലെ നേടും തൂണായ താരങ്ങളാണ് രോഹിത് ശർമ്മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ. നിലവിൽ ഇന്ത്യൻ ടീമിലെ ഏറ്റവും സീനിയർ താരങ്ങളും ഇവരാണ്. ഇന്ത്യ നേടിയ പ്രധാന നേട്ടങ്ങളിൽ പ്രധാന പങ്കാളികളായതും ഇവരാണ്. കഴിഞ്ഞ വർഷം നടന്ന ടി 20 ലോകകപ്പ് ഇന്ത്യക്ക് നേടി കൊടുത്ത് രാജകീയമായി തന്നെയാണ് മൂന്നു പേരും ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ നിന്നും പടിയിറങ്ങിയത്.
ഈ മാസം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ വർഷം നേടിയെടുത്ത ടി-20 ലോകകപ്പ് പോലെ ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയും നേടിയെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. എന്നാൽ ഇപ്പോൾ നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫി ഈ മൂന്നു താരങ്ങളുടെയും അവസാന ടൂർണമെന്റ് ആയിരിക്കും എന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ആകാശ് ചോപ്ര.
ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:
” അങ്ങേയറ്റം ഹൃദയവേദനയോടെയാണ് ഞാനിത് പറയുന്നത്. ചാംപ്യൻസ് ട്രോഫി കഴിഞ്ഞാല്‍ ഈ വര്‍ഷം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ മാത്രമാണുള്ളത്. ടെസ്റ്റ് ചാംപ്യൻഷിപ്പിൽ നിന്ന് ഇന്ത്യ പുറത്തായതിനാൽ മൂന്ന് പേർക്കും ഫൈനൽ കളിക്കാൻ കഴിയില്ല. അടുത്ത വർഷം ട്വന്റി 20 ലോകകപ്പുണ്ട്. മൂന്ന് പേരും ട്വന്റി 20യിൽ നിന്ന് വിരമിച്ചുകഴിഞ്ഞു” ആകാശ് ചോപ്ര പറഞ്ഞു.
Read more
ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറ പുറത്തായതോടെ ഇത്തവണത്തെ കിരീടം നേടാൻ സാധിക്കില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ. അത് കൊണ്ട് തന്നെ പരിശീലകനായ ഗൗതം ഗംഭീറിനും, ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ഈ ടൂർണമെന്റ് നിർണായകമാണ്.