ചാമ്പ്യൻസ് ട്രോഫി 2025: ഇന്ത്യ പാകിസ്ഥാനെതിരെ ആ തന്ത്രം പ്രയോഗിക്കണം, എന്നാൽ വിജയിക്കാം: ആകാശ് ചോപ്ര

ഫെബ്രുവരി 19 മുതൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം ദുബായിൽ എത്തി കഴിഞ്ഞു. ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജസ്പ്രീത് ബുംറയുടെ വിടവ് ഇന്ത്യൻ ടീമിനെ നന്നായി ബാധിക്കാൻ സാധ്യത ഉണ്ട്. താരത്തിന് പകരം എത്തുന്നത് ഹർഷിത് റാണയാണ്. കൂടാതെ വരുൺ ചക്രവർത്തിയും ടീമിൽ ഇടം നേടിയിട്ടുണ്ട്.

ഇത്തവണ ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് യൂണിറ്റ് വളരെ ശക്തരാണ്. എന്നാൽ ബോളിങ്ങിൽ ആകട്ടെ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നി താരങ്ങൾ ഇല്ലാത്തത് ടീമിന് ദോഷകരമാണ്. പാകിസ്താനെതിരെയുള്ള മത്സരത്തിൽ ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ആകാശ് ചോപ്ര.

ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:

” ഏകദിനത്തില്‍ തങ്ങളുടെ പ്രധാന കരുത്ത് എന്താണോ അതിന് പ്രാധാന്യം നല്‍കി വേണം കളിക്കാന്‍. ഇന്ത്യയുടെ ബാറ്റിങ് കരുത്താണ് ശക്തം. മത്സരം ജയിപ്പിക്കേണ്ട പ്രധാന ഉത്തരവാദിത്തം ബാറ്റ്‌സ്മാന്‍മാര്‍ക്കാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ടോസ് നേടിയാല്‍ രണ്ടാമത് ബാറ്റ് ചെയ്യണം”

ആകാശ് ചോപ്ര തുടർന്നു:

Read more

” ആദ്യം പന്തെറിയാനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. കാരണം രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ മഞ്ഞു വീഴ്ചയും അനുകൂല ഘടകമായി മാറും. അതുകൊണ്ടുതന്നെ രണ്ടാമത് ബാറ്റ് ചെയ്യാന്‍ തയ്യാറാവണം” ആകാശ് ചോപ്ര പറഞ്ഞു.