ഈ മാസം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ വർഷം നേടിയെടുത്ത ടി-20 ലോകകപ്പ് പോലെ ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയും നേടിയെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ടീം പുറത്തായിരുന്നു. അതിന്റെ ക്ഷീണം മാറ്റാൻ ഇന്ത്യക്ക് ഈ ടൂർണമെന്റിൽ കപ്പ് ജേതാക്കളായെ തീരു.
ടൂർണമെന്റിൽ നിന്ന് പേസ് ബോളർ ജസ്പ്രീത് ബുംറ പുറത്തായത് ടീമിനെ നല്ല രീതിയിൽ ബാധിക്കാനുള്ള സാധ്യതയുണ്ട്. ചാമ്പ്യൻസ് ട്രോഫിയിൽ ബോളിങ്ങിൽ ഇന്ത്യ ചെയ്‌യേണ്ട നിർദേശങ്ങളെ കുറിച്ച് സംസാരിച്ചിരിക്കയാണ് ആകാശ് ചോപ്ര.
ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ”
” വൈറ്റ്-ബോൾ ക്രിക്കറ്റിലെ പ്രധാന തന്ത്രമാണ്, നിങ്ങളുടെ ശക്തി എന്താണോ അത് നിങ്ങൾ രണ്ടാമതായി ചെയ്യണം. നിങ്ങളുടെ ബൗളിംഗ് മികച്ചതാണെങ്കിൽ, അത് പിന്നീട് ചെയ്യുക. നിങ്ങളുടെ ബാറ്റിംഗ് മികച്ചതാണെങ്കിൽ, അത് പിന്നീട് ചെയ്യുക. ഇന്ത്യൻ ടീമിൻ്റെ ബാറ്റിംഗ് മികച്ചതാണ്”
ആകാശ് ചോപ്ര തുടർന്നു:
” എന്റെ അഭിപ്രായത്തിൽ ഇന്ത്യ ബാറ്റിംഗിലാണ് ഏറ്റവും ശക്തർ. കാരണം ടീമിൽ 8 ബാറ്റ്‌സ്മാന്മാരുണ്ട്. അതുകൊണ്ട് ബോളിങ്ങിൽ ഇന്ത്യ കൂടുതൽ ശ്രദ്ധ കൊടുക്കണം. ഇല്ലെങ്കിൽ ടൂർണമെന്റിന്റെ അത് ബാധിക്കും” ആകാശ് ചോപ്ര പറഞ്ഞു.