ബോളര്‍ ആന്‍ഡ്രൂ സൈമണ്‍സ്, ബാറ്റര്‍ ഷെയിന്‍ വോണ്‍, അവസാന നാല് ബോളില്‍ വേണ്ടത് 14 റണ്‍സും, പിന്നെ നടന്നത് ചരിത്രം

വിമല്‍ താഴെത്തുവീട്ടില്‍

അവസാന ഓവറില്‍ വേണ്ടത് 17 റണ്‍സ് – പങ്കജ് സിംഗ് ആദ്യ രണ്ട് പന്തില്‍ 3 റണ്‍സ് നേടി സ്‌ട്രൈക്ക് ക്യാപ്റ്റന്‍ ഷെയിന്‍ വോണിന് കൈമാറി, ബോളര്‍ – ആന്‍ഡ്രൂ സൈമണ്ട്‌സ്, ബാറ്റര്‍ ഷെയിന്‍ വോണ്‍, അവസാന 4 ബോളില്‍ വേണ്ടത് 14 റണ്‍സും. എന്നാല്‍ ഉജ്ജ്വലമായ ഷോട്ടുകളിലൂടെ വോണ്‍ നേടിയത് 4, 6, 6, – ആകെ 16 റണ്‍സ്, അവസാനം വരെ ഉദ്വേഗജനകമായ ആ മല്‍സരം അവസാനിച്ചത് രാജസ്ഥാന്‍ റോയല്‍സിന് സീസണിലെ രണ്ടാമത്തെ വിജയം നല്‍കികൊണ്ടായിരുന്നു.

ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ട് അവസാന ഓവറില്‍ 17 റണ്‍സ് നേടി അവരെ മറികടക്കുന്നതിലൂടെ ഷെയിന്‍ വോണ്‍ തന്റെ തന്ത്രപരമായ ബൗളിങ്ങിന് ഒപ്പം ശ്രദ്ധേയമായ നേതൃത്വപാടവും കൂടി പുറത്തെടുത്തു. ഇത് ആ സീസണ്‍ മുഴുവന്‍ വിജയകരമായി മുന്‍പോട്ട് പോകാന്‍ രാജസ്ഥാന്‍ റോയല്‍സിനു പ്രചോദനമേകി.

അവസാന ബോളും മൂന്ന് വിക്കറ്റും ബാക്കിവെച്ച് നേടിയ ആ മല്‍സരം രാജസ്ഥാന്‍ റോയല്‍സിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയവും ഐപിഎല്‍ ചരിത്രത്തിലെ 200 മുകളില്‍ പിന്തുടന്നു ജയിച്ച ആദ്യത്തെ മല്‍സരവും ആയിരുന്നു. ആദ്യ ഇന്നിംഗിസില്‍ ആന്‍ഡ്രൂ സൈമണ്ട്‌സ് സെഞ്ച്വറി നേടി ഡെക്കാന്‍ ചാര്ജസിനു വിജയപ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവര്‍ എറിഞ്ഞു കൊണ്ട് അത് പിന്‍വലിച്ചു, അതോടെ മൂന്ന് മത്സരങ്ങളില്‍ നിന്നും 4 പോയിന്റുകള്‍ നേടി രാജസ്ഥാന്‍ റോയല്‍ നാലാം സ്ഥാനത്തും തുടര്‍ച്ചയായ മൂന്ന് തോല്‍വി കളുമായി ഡെക്കാന്‍ ചാര്‍ജ്‌സ് ടീം പട്ടികയില്‍ അവസാന സ്ഥാനത്തും തുടര്‍ന്നു.

ആര്‍ പി സിംഗ് വെറും ആറു റണ്‍സ് വിട്ടുകൊടുത്തു രണ്ട് വിക്കറ്റ് ഇടുത്ത അത്യാവേശകരമായ അവസാന ഓവറിന് തൊട്ടുമുമ്പുള്ള ഓവറില്‍ പ്രതീക്ഷയോടെ പിന്തുടര്‍ന്ന രാജസ്ഥാന് കാര്യങ്ങള്‍ കൈവിട്ടു പോകുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു, എന്നാല്‍ അതിനു മുന്‍പുള്ള ഓവറുകളില്‍ അഫ്രിദിയും സൈമണ്ട്‌സും കൈയഴിഞ്ഞു സഹായിച്ചതും വോണിന്റെ മികച്ച പ്രകടവുമാണ്രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. കൈഫ് & ഗ്രെയിം സ്മിത്ത് സഖ്യമാണ് രാജസ്ഥാനെ വിജയത്തിനോട് അടുപ്പിച്ചത്. പക്ഷേ തന്റെ പ്രധാന ബൗളര്‍മാരുടെ ഓവറുകള്‍ തീര്‍ന്നത് വി വി എസ് ലക്ഷ്മണിനെ നിര്‍ണായക അവസാന ഓവര്‍ സൈമണ്ട്‌സിനു നല്കാന്‍ നിര്‍ബന്ധിതനാക്കി.

ആദ്യ രണ്ട് ബോളുകളില്‍ മൂന്ന് റണ്‍സ് നേടിയാണ്, പങ്കജ് സിംഗ് വോണിന് സ്‌ട്രൈക്ക് നല്‍കിയത്. മൂന്നാമത്തെ ബോള്‍ ബൗളര്‍ സൈമണ്ട്‌സിനു തലയുടെ മുകളിലൂടെ അതിര്‍ത്തി കടത്തിയ വോണ്‍, ലക്ഷ്യം മൂന്ന് ബോളുകളില്‍ നിന്നും പത്താക്കി കുറച്ചു, എന്നാല്‍ ‘അതില്‍ രണ്ടെണ്ണം മാത്രമേ ആവശ്യമുള്ളൂ’, എന്ന രീതിയില്‍ തുടര്‍ച്ചയായി സിക്‌സറുകള്‍ അടിച്ചുകൊണ്ട് വോണ്‍, ടീം അംഗങ്ങള്‍ക്കിടയില്‍ വന്യമായ ആഘോഷങ്ങളുടെ ദൃശ്യങ്ങള്‍ സാധ്യമാക്കി.

യൂസഫ് പത്താനും സ്മിത്തും തമ്മിലുള്ള 98 റണ്‍സ് പങ്കാളിത്തമായിരുന്നു ഈ പിന്തുടരലിന് അടിത്തറയിട്ട ഘടകം, തുടക്കം മുതല്‍ തന്നെ നിലനിര്‍ത്തേണ്ട റണ്‍ റേറ്റിനെക്കുറിച്ച് ഇരുവരും ശ്രദ്ധാലുക്കളായിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും വേഗത്തില്‍ 8 .3 ബോളുകളില്‍ രാജസ്ഥാന്‍ റോയല്‍സ് 100 കടന്നു. ആരാധകര്‍ക്ക് കാണുന്നത് എല്ലാം വിശ്വസിക്കണോ ? എന്ന രീതിയിലായിരുന്നു യുസിഫ് പത്താന്‍ കാണികളിലേക്കു ബോള്‍ അടിച്ചുകൊണ്ടിരുന്നത്, ഇത് അദ്ദേഹത്തെ ടൂര്‍ണമെന്റിന്റെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റി എന്ന റെക്കോര്‍ഡിനു ഉടമയാക്കി. പത്താന്‍ കാലുകള്‍ അധികം ചലിപ്പിച്ചിരുന്നില്ല, പക്ഷെ തന്റെ ബാറ്റ് ശക്തിയായി വീശിയിരുന്നു. ഓഫ് സൈഡില്‍ കുറച്ചു അകന്നു വന്ന ബോളില്‍ കാലുകള്‍ അനക്കാതെ സമാനമായ രീതിയില്‍ ബാറ്റ് ചെയ്ത പത്താന്‍, കല്യാണകൃഷ്ണന്റെ ബോളില്‍ സൈമണ്ട്‌സിനു ക്യാച്ച് നല്‍കി മടങ്ങി. സ്മിത്ത് മറുവശത്ത് കൂടുതല്‍ ആക്രമിച്ചെങ്കിലും പരമ്പരാഗതമായ രീതിയും തുല്യമായി കൊണ്ടുപോകാന്‍ ശ്രദ്ധിച്ചിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ വോണിനെ ക്യാപ്റ്റനായി കാണാന്‍ കഴിയാതെ പോയത് തികച്ചും നിര്‍ഭാഗ്യകരമായിരുന്നു. അദ്ദേഹത്തിന്റെ അവസാന ഓവര്‍ വരെ റണ്‍സിനായി ആര്‍ത്തി കാണിച്ച ഡെക്കാന്‍ ചാര്ജസിനു എതിരെ തന്റെ ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിച്ചു. തന്റെ ആദ്യ ശ്രമത്തില്‍ തന്നെ 12 റണ്‍സ് വിട്ടുകൊടുത്ത മുനാഫ് പട്ടേലിന് പകരക്കാരനായി മൂന്നാം ഓവറില്‍ തന്നെ യുസിഫ് പത്താനെ വോണ്‍ രംഗത്തിറക്കി. അതിനു പ്രതിഫലമായി ആദം ഗില്‍ക്രിസ്റ്റിന്റെയും ഷാഹിദ് അഫ്രിദിയുടെയും വിക്കറ്റുകള്‍ പത്താന്‍ നേടി. തുടക്കത്തില്‍ തന്നെ ഫോറുകളോടെ തുടങ്ങിയ ഗില്‍ക്രിസ്റ്റില്‍ നിന്നും മോശം സ്ഥിതിയിലേക്ക് പോയ ഒരു സാഹചര്യത്തില്‍ സൈമണ്ട്‌സിന്റെ ഒറ്റയാള്‍ പ്രകടനമാണ്, ഇരുനൂറിനു അപ്പുറത്തേക്ക് കാര്യങ്ങളെ എത്തിച്ചത്. അതുപോലെ പത്താനെ മൂന്നാം സ്ഥാനത്തില്‍ ഇറക്കിയതും വോണിന്റെ ഒരു ക്യാപ്റ്റന്‍സി മികവായിരുന്നു.

താരതമ്യപ്പെടുത്തുമ്പോള്‍ ലക്ഷ്മണന്റെ ക്യാപ്റ്റന്‍സി വോണിനെ അപേക്ഷിച്ചു ഈ മല്‍സരത്തില്‍ വളരെ മോശമായിരുന്നു – ഗില്‍ക്രിസ്റ്റുമായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനുള്ള തീരുമാനം, കൂടാതെ ഇടത് കൈ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയെ ഇറക്കിയ ഓവറില്‍ തന്നെ 16 റണ്‍സ് രാജസ്ഥാന്‍ നേടുകയും ചെയ്തു. അതുപോലെ തുടക്കം തന്നെ സിക്സറുകള്‍ക്കും ഫോറുകള്‍ക്കും അവസരങ്ങള്‍ നല്‍കി സൈമണ്ട്‌സിനെ പനപോലെ വളര്‍ത്തിയ വോണിന് സൈമണ്ടിനെതിരെ ഒരു തന്ത്രവും ഉണ്ടായിരുന്നില്ല, സൈമണ്ട്‌സ് പാരമ്പര്യേതര സ്‌ട്രോക്കുകളില്‍ അധികം ഏര്‍പ്പെട്ടിരുന്നില്ല മറിച്ചു ഇന്നിംഗ്സിന്റെ അവസാനത്തില്‍ ഷോട്ട് ബോളുകളെ ടെന്നീസ് ശൈലിയിലും ബാക് ഫൂട് ഡ്രൈവുകളും ഫ്‌ലിക്ക് ഷോട്ടുകളുമായി കളം നിറയുകയായിരുന്നു. 29 പന്തില്‍ നിന്ന് അര്‍ദ്ധസെഞ്ച്വറിയിലെത്തിയ അദ്ദേഹം പിന്നീടുള്ള 18 ബോളുകള്‍ കഴിഞ്ഞപ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയില്‍ എത്തി.

Read more

അന്ന് ജയം ഉറപ്പിച്ച ആ കളിയില്‍ ബൗളിംഗ് തന്ത്രങ്ങളുടെയും ക്യാപ്റ്റന്‍സിയുടെ പോരായ്മകള്‍ ഒരു പാര്‍ട്ടിയെക്കുറിച്ച് ചിന്തിച്ച സൈമണ്ട്‌സിന്റെ സ്‌ക്രീനിലേക്ക് അവസാന ഓവറുകളിലെ പ്രകനങ്ങളിലൂടെ ഷെയിന്‍ വോണ്‍ അതിക്രമിച്ചു കയറുകയായിരുന്നു.
എഴുതിയത് വിമല്‍ താഴെത്തുവീട്ടില്‍