ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസീസ് പൂർണ ആധിപത്യത്തിൽ നിൽക്കുകയാണ്. ബാറ്റിംഗിലും ബോളിങ്ങിലും ഇന്ത്യക്ക് ഒന്നാം ദിനം അവർ സമ്മാനിച്ചത് ഏറ്റവും മോശമായ സമയമാണ്. 180 റൺസ് നേടിയ ഇന്ത്യയുടെ സ്കോർ വളരെ എളുപ്പത്തിൽ നേടാൻ സാധിക്കും എന്ന തരത്തിലാണ് അവരുടെ പ്രകടനം. ബാറ്റിംഗിൽ വന്ന പിഴവുകൾ മൂലമാണ് ഇന്ത്യ പരാജയത്തിന്റെ വക്കിൽ നിൽക്കുന്നതിന്റെ കാരണം.
യശസ്‌വി ജയ്‌സ്വാൾ, വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവർ രണ്ടക്കം പോലും കടന്നില്ല. കെ എൽ രാഹുൽ (38) ശുഭ്മാൻ ഗിൽ (31) ടോപ് സ്കോററായ നിതീഷ് കുമാർ റെഡ്‌ഡി (42) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. ബാറ്റിംഗിന് ഇറങ്ങുന്നതിന് മുൻപ് ഇന്ത്യൻ താരങ്ങളോട് പറഞ്ഞ ഉപദേശത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് പരിശീലകനായ ഗൗതം ഗംഭീർ.
ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ:
” നിങ്ങൾ ടീമിന് വേണ്ടി റൺസ് നേടാനാണ് ശ്രമിക്കേണ്ടത്. ആ ചിന്തയോടെ കളിച്ചാൽ ടീമിന് അത് ഗുണകരമാകും. വ്യക്തിപരമായ റെക്കോഡുകൾ നേടുന്നതിലോ, സെഞ്ച്വറി, ഫിഫ്റ്റി എന്നിവ നേടുന്നതിലോ ഒന്നും കാര്യമില്ല. നിങ്ങൾ 40 അടിച്ചാലും 20 അടിച്ചാലും ചിലപ്പോൾ അത് ഗുണകരമായി തീരും”
ഗൗതം ഗംഭീർ തുടർന്നു:
“ഇങ്ങനെയുള്ള ടൂർണമെന്റുകളിൽ കളിക്കുമ്പോൾ വ്യക്തിപരമായ റെക്കോഡുകൾ എല്ലാം നിങ്ങൾ വീട്ടിൽ വെച്ചോണം. ആ റെക്കോഡുകൾക്ക് ഇവിടെ സ്ഥാനമില്ല. നിങ്ങൾ 200 റൺസ് അടിച്ച കളി വിജയിച്ചാൽ അത് ചരിത്രമാകും, പക്ഷെ നിങ്ങൾ 500 റൺസ് അടിച്ചിട്ടും ടീം തോറ്റ് പുറത്തായാൽ ആ സ്കോർ കൊണ്ട് കാര്യമില്ല” ഗൗതം ഗംഭീർ പറഞ്ഞു.