2023-24 ലെ കേന്ദ്ര കരാറുകള്‍ ബിസിസിഐ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ വിസമ്മതിച്ചതിന് ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ കരാറില്‍നിന്നും ഒഴിവാക്കി. അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിലില്ലാത്ത സമയത്ത് താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമാകണമെന്നാണ് നിബന്ധന. എന്നാല്‍, ഇരുവരും ഇത് അവഗണിച്ച് വിട്ടുനിന്നതാണ് കരാറില്‍നിന്ന് പുറത്താവാന്‍ കാരണം.
ടെസ്റ്റിലെ മൂന്നാം നമ്പര്‍ താരം ചേതേശ്വര്‍ പുജാരയും തഴയപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. റിങ്കു സിംഗും തിലക് വര്‍മയുമാണ് പുതിയതായി കരാര്‍ പട്ടികയില്‍ ഉള്‍പ്പെട്ട താരങ്ങള്‍. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ബിസിസിഐയുടെ ഗ്രേഡ് സി വിഭാഗത്തില്‍ ഉള്‍പ്പെട്ടു.
വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ടവര്‍:
എ പ്ലസ് കാറ്റഗറി- രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ
എ കാറ്റഗറി- ആര്‍. അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ.എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ
ബി കാറ്റഗറി- സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, യശസ്വി ജയ്‌സ്വാള്‍
Read more
സി കാറ്റഗറി- റിങ്കു സിങ്, തിലക് വര്‍മ, ഋതുരാജ് ഗെയ്ക്വാദ്, ശര്‍ദുല്‍ താക്കൂര്‍, ശിവം ദുബേ, രവി ബിഷ്‌ണോയി, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷദീപ് സിങ്, കെ.എസ് ഭരത്, പ്രസിദ് കൃഷ്ണ, ആവേശ് ഖാന്‍, രജത് പടിദാര്‍.