ദ്രാവിഡ് പറഞ്ഞത് ബിസിസിഐ ഏറ്റെടുത്തു, ഇനി കിനാവ് കാണാൻ സീനിയർ താരങ്ങൾ ഇല്ല; സംഭവം ഇങ്ങനെ

ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇന്ത്യൻ ക്രിക്കറ്റ് വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് പ്രത്യേകിച്ച് ടി20 യുടെ കാര്യത്തിൽ. ശ്രീലങ്ക സീരീസ് വരാനിരിക്കുന്ന കാര്യങ്ങളുടെ സൂചന മാത്രമായിരുന്നെങ്കിൽ, ന്യൂസിലൻഡ് പരമ്പര മറ്റൊന്നായിരിക്കും. കാരണം ഒരുപക്ഷെ ഹാര്ദിക്കിനെറെ നേതൃത്വത്തിൽ യുവശക്തികൾ തന്നെ ആയിരിക്കും ആ മത്സരത്തിലും ഇന്ത്യക്കായി ഇറങ്ങുക.

യുവടീമിനെ ഇനി ഉള്ള പരമ്പരകളിൽ കാണാം എന്നുള്ള ദ്രാവിഡിന്റെ അഭിപ്രായങ്ങളിൽ വ്യക്തതയ്ക്കായി ഇൻസൈഡ് സ്‌പോർട്ട് ബിസിസിഐയിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോൾ പുറത്ത് വരുമാന റിപോർട്ടുകൾ പ്രകാരം സീനിയർ താരങ്ങളുടെ കാലം ടി20 യിൽ കഴിഞ്ഞു. സീനിയർ കളിക്കാരെ പദ്ധതിയെക്കുറിച്ച് ഇതിനകം അറിയിച്ചിട്ടുണ്ടെന്ന് അത്തരം മീറ്റിംഗുകളിൽ പങ്കെടുത്ത ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ ഇൻസൈഡ് സ്‌പോർട്ടിനോട് പറഞ്ഞു. ഏകദിന ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, 2024 ലെ ടി20 ലോകകപ്പിനായി ടീം മാനേജ്‌മെന്റ് പ്രത്യേകം തയ്യാറെടുക്കുന്നു.

“ഓരോ ടീമിനും ഹ്രസ്വകാല, ദീർഘകാല പദ്ധതികളുണ്ട്. ഏകദിന ലോകകപ്പ് ഞങ്ങളുടെ ഹ്രസ്വകാല പദ്ധതിയാണ്. T20 WC തീർച്ചയായും ദീർഘകാല പദ്ധതിയാണ്. സൈക്കിൾ ഇതിനകം ആരംഭിച്ചു. എന്നാൽ തയ്യാറെടുപ്പുകൾ തുടരാൻ ഞങ്ങൾക്ക് ഈ വർഷം അത്രയും ടി20കൾ ലഭിക്കില്ല. പകരം, ടീമിനെ തയ്യാറാക്കാൻ കഴിയുന്ന അവസരങ്ങൾ തേടണം. നിങ്ങൾ നിലവിലെ സ്ക്വാഡ് നോക്കുകയാണെങ്കിൽ, അത് ശരിയായ മിശ്രിതമാണ്. ബൗളിങ്ങിൽ മാത്രം പരിചയം കൂടി കിട്ടിയാൽ സെറ്റ് ആണ് കാര്യങ്ങൾ ” ഉദ്യോഗസ്ഥൻ പറഞ്ഞു.

രണ്ടാം ടി20ക്ക് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ദ്രാവിഡ് പറഞ്ഞ വാക്കുകൾ ഇങ്ങനെ- യുവ താരങ്ങളെ ഉൾപ്പെടുത്തി പുതിയ ടെംപ്ലേറ്റ് ഉപയോഗിക്കും.ടി20യിൽ ടീം ഒരു പരിവർത്തന ഘട്ടത്തിലാണ് അതിനാൽ തന്നെ യുവതാരങ്ങൾക്ക് സമയം നൽകണം എന്നും.

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ രോഹിതും വിരാടും ഉൾപ്പെടെയുള്ള സീനിയർ താരങ്ങളെ തിരഞ്ഞെടുക്കില്ലെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇരുവർക്കും പുറമെ രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ എന്നിവരെയും ഇനി ഇന്ത്യൻ ടി20 ടീമിലേക്ക് പരിഗണിക്കില്ല. വ്യക്തമായി പറഞ്ഞാൽ, അവർ ഇനി ഇന്ത്യയുടെ ടി20 ആസൂത്രണങ്ങളുമായി പൊരുത്തപ്പെടുന്നില്ല.