ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും അപൂര്‍വ്വ നേട്ടം; ഓസീസിനും പാകിസ്ഥാനുമൊപ്പം ബംഗ്ലാ കടുവകള്‍

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ അപകടകാരികളായ ടീമായി മാറിക്കഴിഞ്ഞു ബംഗ്ലാദേശ്. ഏകദിനത്തിലും ടി20യിലുമെല്ലാം ഏതു ടീമും ബംഗ്ലാദേശിനെ ഭയക്കും. സിംബാബ്വെക്കെതിരായ ആദ്യ ടി20യില്‍ ജയിച്ച ബംഗ്ലാ കടുവകള്‍ ക്രിക്കറ്റിലെ അപൂര്‍വ്വ റെക്കോഡുകളിലൊന്ന് സ്വന്തമാക്കി.

കളിയുടെ എല്ലാ ഫോര്‍മാറ്റിലും നൂറാം മത്സരത്തില്‍ വിജയം കണ്ടെത്തിയ മൂന്നാമത്തെ ടീമാണ് ബംഗ്ലാദേശ്. ടെസ്റ്റിലെയും ഏകദിനത്തിലെയും ടി20യിലെയും നൂറാം മത്സരത്തില്‍ ജയിച്ചവരെന്ന പെരുമയുള്ള മറ്റ് രണ്ട് ടീമുകള്‍ ഓസ്ട്രേലിയയും പാകിസ്ഥാനും മാത്രം.

Zimbabwe vs Bangladesh 1st T20I Live Telecast Channel in India and Bangladesh: When and where to watch ZIM vs BAN Harare T20I? | The SportsRush

2014ല്‍ ധാക്കയില്‍ ഇന്ത്യയോടായിരുന്നു ബംഗ്ലാദേശ് ഏകദിനത്തിലെ നൂറാം മത്സരം കളിച്ചത്. എം.എസ്. ധോണി ഓപ്പണറായി എത്തിയതടക്കം ഇന്ത്യ ചില പരീക്ഷണങ്ങള്‍ നടത്തിയ ആ കളിയില്‍ ബംഗ്ലാദേശ് 15 റണ്‍സിന് ജയിച്ചു.

India vs Bangladesh: Here Comes the Latest Installment of a Prickly Rivalry

2017ല്‍ തങ്ങളുടെ നൂറാം ടെസ്റ്റില്‍ ബംഗ്ലാദേശ് ശ്രീലങ്കയെ കീഴടക്കി. കഴിഞ്ഞ ദിവസം സിംബാബ്വെക്കെതിരേ ബംഗ്ലാ പട കളിച്ചത് നൂറാം ട്വന്റി20. അതില്‍ അവര്‍ എട്ട് വിക്കറ്റിന്റെ വിജയവുമായാണ് കളത്തില്‍ നിന്ന് തിരിച്ചുകയറിയത്.