ഏഷ്യാ കപ്പ് സമ്മര്‍ദ്ദം മറികടക്കാന്‍ തീക്കനലിലൂടെ നടന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം- വീഡിയോ വൈറല്‍

ഏഷ്യാ കപ്പ് സമ്മർദ്ദം മറികടക്കാന്‍ തീക്കനലിലൂടെ നടന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് യുവതാരം മുഹമ്മദ് നയീം. ഗ്രൗണ്ടില്‍ തയാറാക്കിയ തീക്കനലിലൂടെ നടക്കുന്ന നയീമിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

23 വയസ്സു മാത്രം പ്രായമുള്ള ഓപ്പണിംഗ് ബാറ്റര്‍ മൈന്‍ഡ് ട്രെയിനറെ കൂടി പരിശീലനത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇയാളുടെ നിര്‍ദ്ദേശപ്രകാരമാണ് താരം തീക്കനലിന് മുകളിലൂടെ നടന്നത്. ഈ സമയം മറ്റുള്ളവര്‍ താരത്തെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ബംഗ്ലദേശിനായി നാല് ഏകദിന മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള താരമാണ് മുഹമ്മദ് നയീം. നേടിയതാകട്ടെ വെറും 10 റണ്‍സും. ടി20യില്‍ 35 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം നാല് അര്‍ദ്ധ സെഞ്ചറികളുള്‍പ്പെടെ 815 റണ്‍സ് നേടിയിട്ടുണ്ട്.

Read more

ഏഷ്യാ കപ്പിനുള്ള ബംഗ്ലാദേശ് ടീം- ഷാക്കിബ് അല്‍ ഹസന്‍ (ക്യാപ്റ്റന്‍), ലിറ്റന്‍ ദാസ്, തന്‍സിദ് ഹസന്‍ തമീം, നജ്മുല്‍ ഹുസൈന്‍ ഷാന്റോ, തൗഹിദ് ഹൃദോയ്, മുഷ്ഫിഖര്‍ റഹീം, മെഹ്ദി ഹസന്‍ മിറാസ്, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ഹസന്‍, മഹമൂദ്, മെഹ്ദി ഹസന്‍, നസും അഹമ്മദ്, ഷമീം ഹുസൈന്‍, അഫീഫ് ഹുസൈന്‍, ഷൊരീഫുള്‍ ഇസ്‌ലാം, എബദത്ത് ഹുസൈന്‍, മുഹമ്മദ് നയീം.