പന്ത് തലയില്‍ കൊണ്ട് പാക് സൂപ്പര്‍ താരം ആശുപത്രിയില്‍, 24 മണിക്കൂര്‍ നിരീക്ഷണത്തില്‍

പാകിസ്ഥാന്‍ യുവ ബാറ്റ്‌സ്മാന്‍ അസം ഖാന്‍ പന്ത് തലയില്‍ക്കൊണ്ട് ആശുപത്രിയില്‍. വിന്‍ഡീസിനവെതിരായ രണ്ടാം ടി20ക്ക് മുന്‍പായി നെറ്റ്സില്‍ പരിശീലനം നടത്തവെ പന്ത് തലയില്‍ കൊണ്ട് താരത്തിന് പരിക്കേറ്റത്.

അസം ഖാന്‍ ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും പന്ത് തലയില്‍ ഇടിച്ചതിന്റെ ആഘാതം നേരിട്ടു. സിടി സ്‌കാനിന് ശേഷം താരത്തെ 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ വയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അടുത്ത തിങ്കളാഴ്ച അസം ഖാനെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും.

WI vs Pakistan: Azam Khan ruled out of two T20Is | NewsBytes

മഴയേ തുടര്‍ന്ന് ആദ്യ ടി20 ഉപേക്ഷിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരെ 4-1ന് ടി20 പരമ്പര ജയിച്ചാണ് വിന്‍ഡിസ് പാകിസ്ഥാനെ നേരിടുന്നത്. എന്നാല്‍ ഇംഗ്ലണ്ടിനോട് ടി20 പരമ്പര 2-1ന് തോറ്റാണ് പാകിസ്ഥാന്റെ വരവ്.