ആദ്യം പത്ത് റൺസ് എങ്കിലും അടിക്ക് നീ, എന്നിട്ട് ബാക്കി വലിയ വലിയ കാര്യങ്ങൾ ആലോചിക്ക്; ഫിഞ്ചിനോട് പോണ്ടിങ്

തന്റെ വിക്കറ്റ് രക്ഷിക്കുന്നതിനെക്കുറിച്ചുള്ള ആകുലതകൾ അവസാനിപ്പിച്ച് റൺസ് നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആരോൺ ഫിഞ്ചിനോട് ഇതിഹാസ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ്. വൈറ്റ്-ബോൾ നായകൻ കഴിഞ്ഞ 18 മാസമായി ഫോമിൽ നിന്ന് വളരെ അകലെയാണ്, 2022 ടി 20 ലോകകപ്പിന് മുന്നോടിയായി തന്റെ ഫോമിലേക്ക് വരാനുള്ള അതിതീർവ്ര ശ്രമത്തിലാണ് താരമിപ്പോൾ.

ഓഗസ്റ്റ് 28 ഞായറാഴ്ച നടന്ന ആദ്യ ഏകദിനത്തിൽ സിംബാബ്‌വെയ്‌ക്കെതിരെ 201 റൺസ് പിന്തുടരുമ്പോൾ തരത്തിൽ നിൻ പ്രതീക്ഷിച്ചത് മികച്ച ഇന്നിംഗ്സ് ആണെങ്കിലും ഒരിക്കൽക്കൂടി താരം നിരാശപെടുത്തുക ആയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോണ്ടിങ് പ്രതികരിച്ചിരിക്കുന്നത്.

“എനിക്ക് അദ്ദേഹത്തിന് എന്തെങ്കിലും ഉപദേശം നൽകാൻ കഴിയുമെങ്കിൽ, അത് കേൾക്കുന്നുണ്ടെങ്കിൽ വിഷമിക്കുന്നത് നിർത്തുക,. പുറത്താകുന്നത് ഓർത്ത് നിർത്തുക. ആദ്യം റൺസ് നേടുന്നതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുക’. നിങ്ങൾ റൺസ് നേടുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ നിങ്ങൾ റൺസ് നേടും, പുറത്താകാതിരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചാൽ നിങ്ങൾ പുറത്താകും. അത് കളിയിലെ എന്റെ അനുഭവമാണ്.”

“എന്നാൽ അവൻ അവർക്ക് നിർണായകമാണ്. അവനെക്കൊണ്ട് ടീമിനെ നല്ല രീതിയിൽ നയിക്കാൻ പറ്റുമെന്നും ടീമിനെ ഉയരങ്ങളിലേക്ക് നയിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.”

Read more

ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങളിൽ ബാറ്റ് ഉപയോഗിച്ച് മികച്ച പ്രകടനം നടത്തിയിലെങ്കിലും നായകൻ എന്ന നിലയിൽ ടീമിനെ ജയത്തിലെത്തിക്കാൻ ത്തരത്തിന് സാധിച്ചിരുന്നു. എന്നാൽ സ്വന്തം മണ്ണിൽ കിരീടം തേടിയിറങ്ങുന്ന ടീമിനായി രു ബാറ്റ്സ്മാൻ എന്ന നിലയിൽ താരം കഴിവ് തെളിയിക്കേണ്ടതുണ്ട്.”