ASIA CUP 2025: സഞ്ജു സാംസൺ പുറത്ത് തന്നെ; സൂര്യകുമാർ യാദവിന്റെ പ്രതികരണം വൈറൽ

ഇപ്പോൾ നടക്കുന്ന ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിന് വേണ്ടി ഇന്ത്യ ഇന്ന് ഇറങ്ങുകയാണ്. യുഎഇ -ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. എന്നാൽ ആരാധകർ കാത്തിരിക്കുന്നത് മലയാളി താരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിലാണ്. ചൊവ്വാഴ്ച നടന്ന വാർത്ത സമ്മേളനത്തിൽ ഇതിനെ കുറിച്ച് സൂര്യകുമാർ യാദവ് സംസാരിച്ചിരുന്നു.

സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ:

” അവനെ ഞങ്ങൾ സൂക്ഷിച്ചോളം നിങ്ങൾ പേടിക്കേണ്ട. ശരിയായ തീരുമാനം ഞങ്ങൾ നാളെ എടുത്തോളം,’ എന്നാണ് സൂര്യ തമാശരൂപേണ പറഞ്ഞത്.

ശുഭ്മാൻ ഗില്ലും അഭിഷേക് ശർമയും ഓപ്പണിങ് ഇറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഇതുമൂലം സഞ്ജു എവിടെ കളിക്കുമെന്നും സംശയങ്ങളുണ്ട്. വിക്കറ്റ് കീപ്പറായി ജിതേഷ് ശർമ്മയെത്തും എന്നും അഭ്യൂഹങ്ങൾ ഉണ്ട്. സഞ്ജു നോക്കി നിൽക്കേ ജിതേഷ് ശർമ്മ കീപ്പിങ് പ്രക്ക്റ്റീസ്‌ ചെയുന്ന വീഡിയോ വൈറലായിരുന്നു, കാരണം അന്നത്തെ ദിവസം സഞ്ജു കീപ്പിങ് പ്രാക്ടീസ് ചെയ്തിരുന്നില്ല. ഇതോടെ കീപ്പറായി ജിതേഷ് ശർമ്മയെ തിരഞ്ഞെടുക്കും എന്ന് വ്യക്തമായി.

Read more

ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ ടീം: സൂര്യ കുമാർ യാദവ് (C), ശുഭ്മാൻ ഗിൽ (VC), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (WK), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (WK), ഹർഷിത് റാണ, റിങ്കു സിങ്.