'എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും, കാത്തിരിക്കണം'; 'അമ്മ'യിലെ പ്രതിസന്ധിയിൽ പ്രതികരിച്ച് മമ്മൂട്ടി

താരസംഘടന അമ്മയിലെ പ്രതിസന്ധിയിൽ പ്രതികരണവുമായി നടൻ മമ്മൂട്ടി. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നും കാത്തിരിക്കണമെന്നും മമ്മൂട്ടി പ്രതികരിച്ചു. എല്ലാം കാത്തിരുന്നല്ലേ കാണാൻ പറ്റൂ, അടുത്ത നിമിഷം നമ്മുടെ കയ്യിൽ അല്ലല്ലോ എന്നും മമ്മൂട്ടി പറഞ്ഞു. പദ്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങാനായിരുന്നു മമ്മൂട്ടി ഡൽഹിയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മമ്മൂട്ടി കുടുംബാംഗങ്ങളുമൊത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.