അശ്വിന്‍ നിങ്ങള്‍ ചെയ്തത് വലിയ ഒരു തെറ്റ്, ഞങ്ങളെ നിരാശരാക്കിയതിലെ വലിയ പങ്ക് നിങ്ങള്‍ക്കാണ്

ജിതിന്‍ ജിതു

അശ്വിന്‍ നിങ്ങള്‍ ചെയ്തത് വലിയ ഒരു തെറ്റ്. നല്ല രീതിയില്‍ കളിച്ചുകൊണ്ടിരിക്കുന്ന കോഹ്ലിയിലേക് നിങ്ങള്‍ അനാവശ്യ പ്രഷര്‍ ഏല്പിച്ചാണ് നിങ്ങളുടെ വിക്കറ്റ് വലിച്ചെറിഞ്ഞത്. തീര്‍ത്തും അനാവശ്യമായ ഷോര്‍ട്ട്.

ഒരു വിധത്തിലും ഓസീസ് ബൗളേഴ്സിന് ഒരു ചാന്‍സും കൊടുക്കാതെ ബാറ്റ് ചെയുന്ന കോഹ്ലിയെ സപ്പോര്‍ട്ട് ചെയ്യാതെ അനാവശ്യ ഷോര്‍ട്ട് കളിച്ചത് തീര്‍ത്തും അപദ്ധമായി പോയി.

കിങ് കോഹ്ലിയുടെ ഡബിള്‍ സെഞ്ച്വറിയും ഒരു 150 റണ്‍സ് ലീഡും പ്രതീക്ഷിച്ചിരുന്ന ഞങ്ങളെ നിരാശരാക്കിയതിലെ വലിയ പങ്ക് നിങ്ങള്‍ക്കാണ്.

ഇനി ഞങ്ങള്‍ക്ക് വേണ്ടത് നിങ്ങളുടെ വിരലുകളുടെ മന്ത്രികതയാണ്. 91 റണ്‍സ് പിന്നില്‍ നില്‍ക്കുന്ന ഓസിസിന് വെല്ലുവിളി ഉയര്‍ത്താന്‍ നിങ്ങള്‍ക്കാകും

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍