അശ്വിന്റെ തന്ത്രത്തെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം, ജയത്തിൽ അതിനിർണായാകം ഈ നീക്കം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യമായി റിട്ടേയർസ്ർഡ് ഔട്ട് ആകുന്ന താരമായി മാറിയരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ . ഇന്നലെ നടന്ന മത്സരത്തിലാണ് ഐ.പി.എൽ ചരിത്രത്തിൽ കണ്ടിട്ടില്ലാത്ത സംഭവം അരങ്ങേറിയത്.

രാജസ്ഥാൻ ടീം വലിയ തകർച്ച നേരിടുന്ന സമയത്താണ് അശ്വിൻ ക്രീസിലെത്തിയത്. ഷിംറോൺ ഹെറ്റ്മയറുമായി ചേർന്ന് അശ്വിൻ രക്ഷാപ്രവർത്തനം നടത്തുകയും ടീമിനെ കരകയറ്റുകയും ചെയ്തു. എന്നാൽ അവസാന ഓവറുകളിൽ വമ്പനടികൾ വേണ്ടപ്പോൾ രാജസ്ഥാൻ ഗിയർ മാറ്റി. ഷിംറോൺ കൂറ്റനടികൾ കൊണ്ട് കളം നിറയുകയും ചെയ്തു. ഇനി വേണ്ടത് പിന്തുണയല്ല വമ്പനടികളാണെന്ന് മനസ്സിലാക്കിയ അശ്വിൻ, പക്ഷെ ഡെത്ത് ഓവറുകളില്‍ ആഗ്രഹിച്ചതു പോലെ സ്‌കോറിങിന്റെ വേഗം കൂട്ടാന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹം റിട്ടയേര്‍ഡ് ഹര്‍ട്ടാവാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു. പകരമെത്തിയ പരാഗ് 3 പന്തിൽ 8 റൺ നേടിയാണ് പുറത്തായത്, അതിൽ ഒരു സിക്സും ഉണ്ടായിരുന്നു.

എന്തായാലും 3 റണ്ണിന് രാജസ്ഥാൻ ജയിച്ച മത്സരത്തിൽ അശ്വിൻ എടുത്ത തീരുമാനത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. തന്ത്രത്തെ അഭിനന്ദിച്ച് ഒരുപാട് പ്രമുഖർ വരുകയും ചെയ്തു.