ആധുനിക ക്രിക്കറ്റിലെ യുവ പേസര്‍മാരില്‍ ഏറ്റവും മികച്ചവന്‍; ഇംഗ്ലണ്ട് താരത്തെ പ്രശംസിച്ച് നെഹ്‌റ

Advertisement

ഇംഗ്ലണ്ട് യുവ പേസര്‍ ജോഫ്ര ആര്‍ച്ചറെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്റ. ആധുനിക ക്രിക്കറ്റിലെ യുവ പേസര്‍മാരില്‍ ഏറ്റവും മികച്ച താരമാണ് ആര്‍ച്ചറെന്ന് നെഹ്‌റ പറഞ്ഞു. ബുധനാഴ്ച ആരംഭിക്കാനിരിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റിനെ മുന്‍നിര്‍ത്തി സംസാരിക്കവേയാണ് നെഹ്‌റ ഇക്കാര്യം പറഞ്ഞത്.

‘ജോഫ്രാ ആര്‍ച്ചര്‍ പ്രതിഭാശാലിയാണ്. അവസാന രണ്ട് മൂന്ന് വര്‍ഷമായി നമ്മള്‍ കാണുന്ന പേസ് ബോളര്‍മാരില്‍ ഏറ്റവും മികച്ചവന്‍ ആര്‍ച്ചറാണ്. ആര്‍ച്ചര്‍ കായികക്ഷമത വീണ്ടെടുത്ത് ഫോമിലേക്കെത്തിയാല്‍ തീര്‍ച്ചയായും ഇംഗ്ലണ്ടിനത് വളരെ ഗുണം ചെയ്യും. ഇംഗ്ലണ്ടിന് പേസ് ബോളര്‍മാരുടെ കുറവില്ല. എന്നാല്‍ ഇവരെ വേണ്ടവിധം ഉപയോഗിക്കേണ്ടത് ജോ റൂട്ടാണ്.’

Jofra Archer: England crowd noise tough to replicate behind closed doors | Cricket News | Sky Sports

‘ഉദാഹരണമായി പരിചയസമ്പന്നനായ സ്റ്റുവര്‍ട്ട് ബ്രോഡിന് രണ്ടാം ടെസ്റ്റില്‍ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാനായില്ല. ആദ്യമത്സരം അവന്‍ കളിച്ചിരുന്നില്ല. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ അവന്‍ ഫോമിലേക്കെത്തിയെങ്കിലും റൂട്ട് പന്തേല്‍പ്പിച്ചത് വളരെ വൈകിയാണ്’ നെഹ്‌റ പറഞ്ഞു.

Jofra Archer Pokes Fun At Rajasthan Teammate Ben Stokes Over His Favourite Hindi Word

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്നു ഖ്യാതിയുള്ള മൊട്ടേരയിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. മൊട്ടേരയിലെ ആദ്യ രാജ്യാന്തര മത്സരമാണിത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും മൊട്ടേരയിലെ 2 ടെസ്റ്റുകള്‍ നിര്‍ണായകമാണ്. ഇംഗ്ലണ്ടിന് ഇനിയുള്ള 2 ടെസ്റ്റുകളും ജയിക്കണമെന്നിരിക്കെ ഇന്ത്യയ്ക്ക് ഒന്നു ജയിച്ച് മറ്റൊന്ന് സമനിലയാക്കിയാലും മതി.