അവനെ വാങ്ങാനുള്ള പണം ഇന്ന് ആയിരുന്നെങ്കിൽ അംബാനിയുടെ കൈയിൽ പോലും കാണില്ല, അത്രയും മികച്ചവനാണവൻ; സൂപ്പർ താരത്തെ കുറിച്ച് ഗംഭീർ

ഐപിഎൽ ലേലം ഇന്ന് നടക്കുകയാണെങ്കിൽ ദസുൻ ഷനകയെ വലിയ വിലയ്ക്ക് വാങ്ങുമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ പറഞ്ഞു. ഇൻഡ്യക്ക് എതിരെ മികച്ച പ്രകടനം നടത്തി കൊണ്ടിരിക്കുന്ന താരത്തെ ഒരു ഐ.പി.എൽ ടീമും ടീമിൽ എടുത്തിരുന്നില്ല.

വ്യാഴാഴ്ച പൂനെയിൽ നടന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടി20യിൽ 22 പന്തിൽ പുറത്താകാതെ 56 റൺസാണ് ഷനക അടിച്ചെടുത്തത്, എന്തിരുന്നാലും . കഴിഞ്ഞ വർഷം അവസാനം നടന്ന ഐപിഎൽ 2023 ലേലത്തിൽ ലങ്കൻ നായകൻ വിറ്റുപോയില്ല. ഇത് ആരാധകർക്ക് ഞെട്ടൽ ആയിരുന്നു.

സ്റ്റാർ സ്‌പോർട്‌സ് ഷോയായ ‘മാച്ച് പോയിന്റ്’ എന്ന പരിപാടിയിൽ ഗംഭീറിനോട് ഇന്ന് ലേലം നടന്നാൽ ഷാനകയ്ക്ക് എത്ര രൂപ നൽകുമെന്ന് ഗംഭീറിനോട് ചോദിച്ചപ്പോൾ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) മെന്റർ പ്രതികരിച്ചു:

Read more

“എനിക്ക് പണമില്ല, അവൻ അത്രയും വിലയേറിയതായിരിക്കും, അവൻ ബാറ്റ് ചെയ്ത രീതി, അത്ര മികച്ചതാണ്. ലേലത്തിന് തൊട്ടുമുമ്പ് ഈ സീരീസ് നടന്നിരുന്നെങ്കിൽ, ചില ഫ്രാഞ്ചൈസികൾക്ക് ഒരുപക്ഷെ അവനെ വാങ്ങാൻ പണം ഉണ്ടാകുമായിരുന്നില്ല.