ഇംഗ്ലണ്ട് താരങ്ങളെ ഐ.പി.എല്‍ കളിക്കാന്‍ വിട്ടതിന് പിന്നില്‍ പ്രത്യേക പദ്ധതി ഉണ്ടായിരുന്നു; വെളിപ്പെടുത്തി മോര്‍ഗന്‍

ഇംഗ്ലണ്ട് താരങ്ങളെ 2019- ലെ ഐ.പി.എല്‍ കളിക്കാന്‍ വിട്ടതിന് പിന്നില്‍ പ്രത്യേക പദ്ധതിയുണ്ടായിരുന്നുവെന്ന് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍. തങ്ങളുടെ ലോക കപ്പ് പദ്ധതികളുടെ ഭാഗമായിട്ടായിരുന്നു ആ തീരുമാനമെന്നും, അത് കപ്പ് നേടാന്‍ വളരെ ഉപകാരപ്രദമായെന്നും മോര്‍ഗന്‍ പറഞ്ഞു.

‘ഐ.പി.എല്ലില്‍ കളിക്കുക എന്നത് സ്‌ട്രോസിന്റെ പദ്ധതിയുടെ ഭാഗമായിരുന്നു. ഞാനാണ് അദ്ദേഹത്തെ അതിന് നിര്‍ബന്ധിച്ചത്. കാരണം ചാമ്പ്യന്‍സ് ട്രോഫിയിലോ ലോക കപ്പിലോ നേരിടേണ്ട സമ്മര്‍ദ്ദം ഉഭയകക്ഷി പരമ്പരയില്‍ അനുഭവിക്കാന്‍ സാധിക്കില്ല.’

Morgan plays up Strauss' hand in ODI resurgence | Daily News

‘വിദേശ താരം എന്ന നിലയിലാണ് നിങ്ങള്‍ ഐ.പി.എല്‍ കളിക്കാന്‍ പോകുന്നത്. അതിനാല്‍ തന്നെ നിങ്ങളിലുള്ള പ്രതീക്ഷ വളരെ വലുതായിരിക്കും. ഐ.പി.എല്‍ കളിക്കുമ്പോള്‍ മറ്റൊരു തരത്തിലുള്ള സമ്മര്‍ദ്ദമാണ് അനുഭവപ്പെടുക. ചിലപ്പോള്‍ അതില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല. ആ സാഹചര്യം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു മാര്‍ഗം നിങ്ങള്‍ തന്നെ കണ്ടെത്തേണ്ടതായി വരും.’ മോര്‍ഗന്‍ പറഞ്ഞു.

England's Top Players Set To Leave IPL Early Due To International ...

‘ഐ.പി.എല്‍ ഏറെ പ്രയോജനമുള്ള ടൂര്‍ണമെന്റാണ്. അത് താരങ്ങളെ തങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകൊണ്ടു വരും. അതോടൊപ്പം കളിക്കാരെ മികച്ചതായി വളര്‍ത്താനുമുള്ള മാര്‍ഗമാണിത്. ഇന്ത്യന്‍ ക്രിക്കറ്റ് അതിനെ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്.’ മോര്‍ഗന്‍ അഭിപ്രായപ്പെട്ടു.