അയാള്‍ നേടിയെടുത്തിന്‍റെ എല്ലാം ഇന്‍വെസ്റ്റ്മെന്‍റും ആ വര്‍ക്ക് എത്തിക്ക്‌സായിരുന്നു

അലന്‍ ഡോണാള്‍ഡിന്റെ 145 km/hr ഡെലിവറിയെ ഈഡന്‍ ഗാര്‍ഡന്‍സിന്റെ മിഡ് വിക്കറ്റ് ബൗണ്ടറിയിലേക്ക് പഞ്ച് ചെയ്ത് വിട്ട് മീശ മുളയ്ക്കാത്ത പതിനെട്ടുക്കാരനും,

ശിരസ്സിനെ ലക്ഷ്യമാക്കിയ്യെത്തിയ കോള്‍ട്ണി വാഷിന്റെ ബൗണ്‍സറിനെ 99 ല്‍ നില്‍ക്കെ ഹുക്ക് ചെയ്തു സ്‌ക്വയര്‍ ലെഗ്ഗിന് മുകളിലൂടെ സിക്‌സ് ര്‍ പറത്തി സെഞ്ച്വറി നേടിയ ഇരുപതുകാരനും,
ഷെയന്‍ വൊണിനെ സ്റ്റെപ് ഔട്ട് ചെയ്ത് ചെപ്പോക്കിന്റെ കൗകോര്‍ണറിന് മുകളിലൂടെ പറത്തിയ ഇരുപത്തിനാലുകാരനും,

ഗ്ലെന്‍ മെഗ്രാത്തിനെ നെയ്‌റോബിയുടെ സ്റ്റാന്‍സിലേക്ക് മൂന്നുതവണ കോരിയിട്ട ഇരുപത്തിയെഴുകാരനും, ഷോയ്ബ് അക്തറിനെ ഡീപ് ബാക്വാര്‍ഡ് പോയിന്റിന് മുകളിലൂടെ അപ്പര്‍ കട്ട് ചെയ്ത മുപ്പതുകാരനും,

ഡെയ്ല്‍ സ്റ്റെയിനെ ഇന്‍സൈഡ് ഔട്ടിലും, എക്‌സ്ട്രാ കവര്‍ ഡ്രൈവിലും, പുള്‍ ഷോട്ടിലുമൊക്കെ ബൗണ്ടറികള്‍ കടത്തി ആദ്യ ഏകദിന ഇരട്ട ശതകത്തിലേക്ക് നിര്‍വിഘനം പ്രയാണം നടത്തിയൊരു മുപ്പത്തിയാറുകാരനും,

ആശിച്ച ലോകകപ്പ് നേടിയ ശേഷം വിരാട് കോഹ്ലിയുടെ ചുമലിലിരുന്നുകൊണ്ട് ദേശീയ പതാകയെന്തി വാങ്കടയെ പ്രതിക്ഷണം ചെയ്‌തൊരു മുപ്പത്തിയെട്ടുകാരനും, ഒട്ടും ചോര്‍ന്നു പോകാതെ, കോട്ടം വരാതെ, മായം ചേര്‍ക്കാതെ ഒരേ തീക്ഷ്ണതയില്‍ പുലര്‍ത്തിയിരുന്നോരു വര്‍ക്ക് എത്തിക്‌സ് ഉണ്ട്. ഏതോരാളും തന്റെ പ്രൊഫഷണല്‍ ലൈഫില്‍ പുലര്‍ത്തേണ്ടുന്ന എസ്മ്പ്‌ലറി വര്‍ക്ക് എത്തിക്‌സ്.. അയാള്‍ നേടിയെടുത്തിന്റെ എല്ലാം ഇന്‍വെസ്റ്റ്മെന്‍റും ആ വര്‍ക്ക് എത്തിക്ക്‌സായിരുന്നു.