"പ്രമുഖനെ" ഓരോ ഒരു മത്സരത്തിന് ശേഷവും വിലക്കണം ഇങ്ങനെ ആണെങ്കിൽ, ഹർഷിത് റാണയുടെ വിലക്കിന് പിന്നാലെ ഇന്ത്യൻ സൂപ്പർതാരത്തെ കളിയാക്കി ആകാശ് ചോപ്ര; ഇത് അയാളെ ഉദ്ദേശിച്ചാണ് എന്ന് ആരാധകർ

ബി.സി.സി.ഐക്കും ഐ.പി.എൽ മാച്ച് റഫറിമാർക്കും ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ ധാരാളം തെറ്റുകൾ പറ്റിയിട്ടുണ്ട്. ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഹർഷിത് റാണയ്ക്ക് മാച്ച് ഫീസിൻ്റെ 100 ശതമാനം പിഴയും ഒരു മത്സരത്തിൽ വിലക്കും നൽകിയത് അത്തരത്തിൽ ഒരു തെറ്റായിട്ടാണ് എന്ന് പറയാം. എന്നാൽ, ഇയാളുടെ കുറ്റം എന്താണെന്ന് ബോർഡ് വെളിപ്പെടുത്തിയിട്ടില്ല.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള ഐപിഎൽ 2024 മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ പേസർ ഹർഷിത് റാണ പേടിച്ചിട്ട് ഒരു കാര്യത്തിൽ നിന്ന് പിന്മാറിയതാണ്. തന്റെ പാത്തിബിവ്‌ ശൈലിയിൽ വിക്കറ്റ് നേട്ടത്തിന് ശേഷം അഭിഷേക് പോറലിന് ഫ്ലയിംഗ് കിസ് ആഘോഷത്തോടെ മടക്കി അയയ്ക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും ബിസിസിഐയുടെ പിഴ ഭയന്ന് ആ ശ്രമം ഉപേക്ഷിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലെ ഇതേ ആഘോഷം നടത്തിയതിന്റെ പേരിൽ താരത്തിന് പണി കിട്ടിയിരുന്നു.

കൊൽക്കത്തയും ഡൽഹിയും തമ്മിലുള്ള മത്സരത്തിനിടെ ഇത്രയും കഠിനമായ പെനാൽറ്റി ലഭിക്കാൻ റാണ ആക്ഷേപകരമായി ഒന്നും ചെയ്യുന്നത് കണ്ടില്ല എന്നതിനാൽ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ശിക്ഷയിൽ ആശ്ചര്യപ്പെട്ട് കൊണ്ട് പറഞ്ഞു. റാണ കൃത്യമായി എന്താണ് ചെയ്തതെന്ന് വ്യക്തമാക്കാൻ അദ്ദേഹം തീരുമാനങ്ങളെടുക്കുന്നവരോട് അഭ്യർത്ഥിച്ചു.

Read more

ഹർഷിത് പണി കിട്ടുമെന്ന് മനസിലാക്കി തന്റെ പതിവ് ആഘോഷം നടത്താതെ ഇരുന്നിട്ടും അദ്ദേഹത്തിന് വിലക്ക് കിട്ടിയത് പലരെയും പോലെ ആകാശിനെയും ഞെട്ടിച്ചു. “ഇങ്ങനെ വിലക്ക് വരാൻ ആണെങ്കിൽ ഓരോ ഒരു മത്സരം കഴിയുമ്പോഴും പണി കിട്ടാൻ സാധ്യത ഉള്ള ഒരു പ്രമുഖ താരത്തെ എനിക്കറിയാം ” ഇതാണ് ചോപ്ര മറ്റൊരു ട്വീറ്റിൽ എഴുതിയത്. ഈ പ്രമുഖ താരം കോഹ്‌ലി തന്നെ ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. ദേഷ്യവും, അഗ്രെഷനും ഒകെ സ്ഥിരമായി കാണിക്കുന്ന കോഹ്‌ലിയുടെ കാര്യത്തിൽ ഒരു നയവും ഹർഷിതിന്റെ കാര്യത്തിൽ മറ്റൊരു നയവും എന്തിനെന്ന് ആരാധകർ ചോദിക്കുന്നു.