രോഹിത്തിന്റ ജന്മദിനം മുൻനിർത്തി അയാൾ തിളങ്ങും, ഇന്ത്യ ജയിക്കും; കോഹ്ലി ദുരന്തമാകും; ഇന്ത്യയുടെ ഭാവി പ്രവചിച്ച എ.ബി.പി ന്യൂസ് സ്റ്റുഡിയോയിലെ ചർച്ച വൈറൽ

ടി20 ലോകകപ്പ് സെമി പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിനെതിരായ ഇന്ത്യയുടെ കനത്ത പരാജയത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായി ദേശീയ മാധ്യമമായ ‘എ.ബി.പി ന്യൂസി’ലെ ജ്യോതിഷ ചർച്ച. ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് ഇന്ത്യയുടെ ലോകകപ്പ് കിരീട സാധ്യതകള്‍ വിലയിരുത്തിയായിരുന്നു. 11 ജ്യോത്സ്യന്മാരെ അണിനിരത്തി നടത്തിയ പരിപാടിയാണ് വൈറൽ ആയത്.

എന്നാല്‍, കടുത്ത പോരാട്ടത്തിനൊടുവിലും ഇംഗ്ലണ്ടിനെ തകര്‍ത്ത് ഫൈനലിലെത്തി ടീം ഇന്ത്യ കിരീടം സ്വന്തമാക്കുമെന്നാണ് എല്ലാവരും പ്രവചിച്ചത്. അഖിലേഷ് ആനന്ദ് നയിച്ച ചർച്ചയിൽ ഇന്ത്യ ജയിക്കാനുള്ള സാധ്യത 60: 40 ആണെന്നാണ് ഒരു ജോല്സ്യൻ തന്റെ പ്രവചനത്തിൽ പറഞ്ഞു.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെയും ഇംഗ്ലീഷ് നായകന്‍ ജോസ് ബട്ലറുടെയും ഗ്രഹം ശുക്രനാണെന്നതിനാല്‍ കാര്യങ്ങള്‍ കടുത്തതാകുമെന്ന് ഒരാള്‍ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ടീമിലെ മൂന്ന് താരങ്ങളുടെ ജാതകം വ്യാഴമാണ്. ഇതിനാൽ വിജയം ഇന്ത്യയ്ക്ക് അനുകൂലമാകുമെന്ന് പല സാധ്യതകൾ മുൻനിർത്തി മറ്റൊരാൾ പ്രവചിച്ചു.

കോഹ്‌ലിയുടെ കാര്യത്തിൽ മത്സരം കടുത്തത് ആയിരിക്കുമെന്നും അയാൾക്ക് തിളങ്ങാൻ സാധ്യത ഇല്ലെന്നും പ്രവചനത്തിള്ള പറഞ്ഞു. നായകൻ രോഹിത്തിന്റെ പിറന്നാൾ ദിനം മുന്നിൽ വരുന്നതിനാൽ തന്നെ അയാൾക്ക് തിളങ്ങാൻ സാധിക്കുമെന്നും ഒരാൾ പ്രവചിച്ചു.

ഹാര്ദിക്ക് മികച്ച പ്രകടനം നടത്തും എന്നും മാന് ഓഫ് ദി മാച്ച് ആകുമെന്നും ഒരാൾ പറഞ്ഞു. എന്തായാലും പ്രവചിച്ചവരും അവതാരകനും എല്ലാം എയറിലാണ്.