ഇന്നലത്തെ ഇന്ത്യ, പാകിസ്ഥാന്‍ എന്നിവരുടെ കളി കണ്ടപ്പോള്‍ ഏകദേശം ഒരു കാര്യം ഉറപ്പായി

1. ഇന്നലത്തെ പാക്കിസ്ഥാന്‍, ഇന്ത്യ എന്നിവരുടെ കളി കണ്ടപ്പോള്‍ ഏകദേശം ഉറപ്പായി.. രണ്ടു ടീമും വേള്‍ഡ് കപ്പില്‍ അധികം മുന്നോട്ട് പോവാന്‍ ചാന്‍സ് ഇല്ല..

2. സൗത്ത് ആഫ്രിക്ക, ഇന്ത്യ, പാക്കിസ്ഥാന്‍ എന്നിവര്‍ ഒരു ഗ്രൂപ്പില്‍ ആണ്.. ഈ ഗ്രൂപ്പില്‍ സൗത്ത് ആഫ്രിക്ക ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമി എത്തും..

3. പിന്നെ ഇന്ത്യ അല്ലെങ്കില്‍ പാക്കിസ്ഥാന്‍.. ഓസ്‌ട്രേലിയ പോലെ ഉള്ള വലിയ ഗ്രൗണ്ടില്‍ പാകിസ്താനേക്കാള്‍ ഇന്ത്യക്കു തന്നെ ആണ് ചാന്‍സ്..

4. അങ്ങനെ വന്നാല്‍ മറ്റേ ഗ്രൂപ്പില്‍ ഓസ്‌ട്രേലിയ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ ആയി വന്നു ഇന്ത്യയെ സെമിയില്‍ പൊട്ടിക്കും അല്ലെങ്കില്‍, ഓസ്‌ട്രേലിയ പാകിസ്താനെ കഴിഞ്ഞ വേള്‍ഡ് കപ്പ് പോലെ അടിച്ചു ഓടിക്കും

5. എന്തായാലും ഓസ്‌ട്രേലിയയുടെ കൈ കൊണ്ട് തന്നെ ഏഷ്യന്‍ ടീം പുറത്തു പോവാന്‍ ഉള്ള ചാന്‍സ് നല്ല പോലെ ഉണ്ട്..

6. ഇനി കുറേ പേര്‍ സൗത്ത് ആഫ്രിക്ക എങനെ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ ആവും എന്നു പറയുന്നു എന്നു പറഞ്ഞാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങള്‍ ആയി സൗത്ത് ആഫ്രിക്ക t20 യില്‍ വേറെ ലെവല്‍ കളി ആണ്..

ഇപ്പോഴത്തെ ഫോം വെച്ചു ആണ് ഞാന്‍ പറയുന്നത്.. ചിലപ്പോള്‍ മാറി മറിഞ്ഞേക്കാം..

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്