പരമ്പരക്ക് ശേഷം സ്വന്തം മുഖം കണ്ണാടിയിൽ നോക്കി അയാൾ കരയും, ഇത് പരിഹരിച്ചില്ലെങ്കിൽ ഇനിയും വിഷമിക്കും; ഇന്ത്യൻ താരത്തിനെതിരെ വസീം ജാഫർ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ വിരാട് കോഹ്‌ലി പുറത്തായ രീതി കാണുന്ന അയാൾ പരമ്പരക്ക് ശേഷം അതൊക്കെ ആലോചിച്ച് കഴിയുമ്പോൾ അയാൾക്ക് വിഷമം ഉണ്ടാകുമെന്ന് ആരാധകർ പറയുന്നു. രണ്ട് മത്സരങ്ങളിലും മിച്ചൽ സാന്റ്നറുടെ പന്തിലാണ് അദ്ദേഹം പുറത്തായത്. സ്പിന്നറുമാർക്ക് എതിരെ കോഹ്‌ലിയുടെ ബുദ്ധിമുട്ടുകൾ അത് എടുത്ത് കാണിച്ചു.

രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ കോഹ്ലി മൂന്നാം മത്സരത്തിൽ ഫോമിൽ തിരിച്ചെത്തുമെന്നുമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പരമ്പരക്ക് മുമ്പ് 4 മത്സരങ്ങളിൽ നിന്ന് 3 സെഞ്ചുറി നേടി കോഹ്ലി കത്തി നിൽക്കുക ആയിരുന്നു.

സ്പിൻ ബൗളിംഗിനെതിരെ താരത്തിന്റെ തകർപ്പൻ പ്രകടനത്തെ കുറിച്ച് ജാഫർ ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയിൽ പറഞ്ഞു:

“ഈ പരമ്പരയിലെ പുറത്താകലിൽ വിരാട് കോഹ്‌ലി നിരാശനാകണം. ആദിൽ റഷീദായാലും ആദം സാമ്പായാലും ലെഗ് സ്പിൻ കളിക്കാൻ അദ്ദേഹം പാടുപെടുകയാണ്. തുടർച്ചയായി രണ്ട് മത്സരങ്ങളിൽ നമ്മൾ അത് കണ്ടു.”

Read more

ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിലും നമ്മൾ അവൻ ബുദ്ധിമുട്ടുന്ന കാഴ്ച കണ്ടു.