വിരമിക്കാൻ ഒരുങ്ങി, എന്നാല്‍ ആ വീഡിയോ മനസ്സ് മാറ്റി; വെളിപ്പെടുത്തി ഷഹീന്‍ അഫ്രീദി

കരിയറില്‍ പരിക്ക് വിടാതെ പിന്തുര്‍ന്നപ്പോള്‍ കളി മതിയാക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നെന്ന് പാക് പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. പേശിക്കേറ്റ പരിക്കു കാരണം പല തവണ കളി നിര്‍ത്തുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിച്ച സമയമുണ്ടായിരുന്നെന്നും എന്നാല്‍ ചില വീഡിയോകള്‍ തന്റെ മനസ് മാറ്റിയെന്നും ഷഹീന്‍ വെളിപ്പെടുത്തി.

പേശിക്കേറ്റ പരിക്കു കാരണം പല തവണ കളി നിര്‍ത്തുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിച്ചിരുന്ന സമയമുണ്ടായിരുന്നു. ഒരു പേശിയിലെ മാത്രം പരിക്കില്‍ നിന്നും മുക്തനാവാന്‍ അന്നു ഞാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. പക്ഷെ ഒരു പുരോഗതിയുമുണ്ടായില്ല.

പലപ്പോഴും വ്യായാമം നടത്തിക്കൊണ്ടിരിക്കവെ ആ സമയത്തു മതി, നിര്‍ത്താമെന്നു ഞാന്‍ ഇടയ്ക്കു സ്വയം പറയാറുണ്ടായിരുന്നു. എനിക്കു ഇനിയും ഇതു സാധിക്കില്ലെന്നും മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.

ആ സമയത്തു ഞാന്‍ യൂട്യൂബില്‍ എന്റെ ബോളിംഗ് കാണാറുണ്ടായിരുന്നു. എത്ര മികച്ച രീതിയിലാണ് ഞാന്‍ പെര്‍ഫോം ചെയ്തിരുന്നതെന്നു കണ്ട് എനിക്കത് പ്രചോദനമായി. ഇത് കൂടുതല്‍ മുന്നോട്ടു പോവാന്‍ എനിക്കു ആത്മവിശ്വാസവും നല്‍കി- ഷഹീന്‍ അഫ്രീദി പറഞ്ഞു.