IPL THROWBACK: എനിക്ക് അവനെ ഇഷ്ടമില്ലായിരുന്നു, കാണുമ്പോള്‍ വെറുപ്പ് തോന്നും, ഞങ്ങള്‍ തമ്മില്‍ ഒരിക്കലും സെറ്റാകില്ലെന്ന് കരുതി, കോഹ്‌ലിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എബിഡി

ഐപിഎലില്‍ ആര്‍സിബിക്കായി ഒരുമിച്ച് കളിച്ച്‌ അടുത്ത സുഹൃത്തുക്കളായി മാറിയ താരങ്ങളാണ് വിരാട് കോഹ്‌ലിയും എബിഡിവില്ലിയേഴ്‌സും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും വിരാടിന് പിന്തുണയുമായി എബിഡി ഒപ്പമുണ്ട്. അടുത്ത സുഹൃത്തിനെ കുറിച്ച് അധികമാര്‍ക്കുമറിയാത്ത ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം. വിരാട് കോഹ്‌ലിയെ വ്യക്തിപരമായി പരിചയപ്പെടുന്നതിന് മുന്‍പ് തനിക്ക് അദ്ദേഹത്തെ ഇഷ്ടമില്ലായിരുന്നു എന്നാണ് എബിഡി തുറന്നുപറഞ്ഞത്.

“വിരാട് എന്റെ ക്രിക്കറ്റ് സഹോദരന്മാരില്‍ ഒരാളാണ്, കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞപ്പോള്‍ എനിക്ക് അദ്ദേഹത്തോട് വലിയ ഇഷ്ടം തോന്നി. അദ്ദേഹത്തിനെതിരെ കളിക്കുന്നത് ഒരു ശാപമാണ്. അതിനാല്‍, കോഹ്‌ലിയെ പരിചയപ്പെടുന്നതിന് മുന്‍പ്, എനിക്ക് അദ്ദേഹത്തെ അത്ര ഇഷ്ടമില്ലായിരുന്നു , കാരണം കോഹ്‌ലി വളരെ മികച്ചവനും മത്സരബുദ്ധിയുള്ളവനുമായിരുന്നു.

Read more

മത്സരസ്വഭാവമുള്ള ആളായതിനാല്‍ താനുമായി വളരെ സാമ്യമുള്ളവനായിരുന്നു വിരാട്, എബിഡി പറഞ്ഞു. ഐപിഎലില്‍ നിരവധി മത്സരങ്ങളില്‍ കോഹ്ലിയും എബിഡിയും ചേര്‍ന്ന് വെടിക്കെട്ട് ബാറ്റിങ് ആര്‍സിബിക്കായി കാഴ്ചവച്ചിരുന്നു. ഒരുകാലത്ത് ഏതൊരു ടീമും ആര്‍സിബി ബാറ്റിങ് ലൈനപ്പ് ഭയന്നിരുന്നു. ക്രിസ് ഗെയ്‌ലും ഉള്‍പ്പെട്ട അവരുടെ ബാറ്റിങ് നിര മിക്ക മത്സരങ്ങളിലും എതിര്‍ ടീമിനെ ഇല്ലാതാക്കി.