IPL 2025: ഒരു പുരുഷ ടീം ഉടമയോട് നീ ഇമ്മാതിരി ചോദ്യം ചോദിക്കുമോ, ഇങ്ങനെ അപമാനിക്കരുത്; മാക്സ്‌വെല്ലുമായി ചേർത്ത റൂമറിന് കലക്കൻ മറുപടി നൽകി പ്രീതി സിന്റ

പഞ്ചാബ് കിംഗ്‌സിന്റെ സഹ ഉടമയായ പ്രീതി സിന്റ സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായിട്ട് ഇടപെടുന്ന ആളാണ്. അടുത്തിടെ നടന്ന ഒരു സംഭാഷണത്തിൽ, ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിനെക്കുറിച്ചുള്ള അനുചിതമായ ചോദ്യത്തിന് അവർ അത് ചോദിച്ച ആളെ പരിഹസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.

പഞ്ചാബ് കിംഗ്‌സ് ഈ സീസണിൽ ഇതുവരെ മികച്ച പ്രകടനമാണ് നടത്തിയിരിക്കണുന്നത്. ഒരുപാട് വർഷത്തിന്റെ ഇടവേളക്ക് ശേഷമാണ് പഞ്ചാബ് ഇത്തരത്തിൽ ഒരു ടീമായി കളിക്കാൻ തുടങ്ങിയത്. പ്ലേ ഓഫിനോട് അടുത്ത് എത്തിയിരിക്കുന്ന അവരെ ആ കുതിപ്പിന് സഹായിക്കുന്നത് ഇന്ത്യൻ താരങ്ങൾ തന്നെയാണ്. ഇത്തവണ മെഗാ ലേലത്തിൽ ടീമിലെത്തിയ മുമ്പ് അവർക്ക് വേണ്ടി കളിച്ചിട്ടുള്ള ഗ്ലെൻ മാക്സ്‌വെലിൽ ടീം ഏറെ പ്രതീക്ഷ വെച്ചെങ്കിലും അദ്ദേഹം നിരാശപ്പെടുത്തി. അതിനിടെ പരിക്കുകാരണം ഒഴിവാക്കപ്പെടുകയും ചെയ്‌തു.

എക്‌സിൽ പ്രീതിയോട് ആരാധകൻ ചോദിച്ചത് ഇങ്ങനെ- “മാഡം, നിങ്ങൾ മാക്സ്‌വെല്ലിനെ വിവാഹം കഴിച്ചിരുന്നെങ്കിൽ നിങ്ങളുടെ ടീമിനായി മാക്സ്‌വെൽ മികച്ച പ്രകടനം നടത്തുമായിരുന്നു എന്ന് തോന്നുന്നുണ്ടോ? എന്തായാലും പ്രീതി അപ്പോൾ തന്നെ എക്‌സിൽ എത്തി ഇതിന് മറുപടി നൽകി.

“നിങ്ങൾ ഒരു പുരുഷ ടീം ഉടമയോട് ഇങ്ങനെ ചോദിക്കുമോ? അതോ ഇത് സ്ത്രീകൾക്ക് നേരെയുള്ള വിവേചനമാണോ.? ക്രിക്കറ്റിലെത്തുന്നതുവരെ കോർപറേറ്റ് ലോകത്ത് സ്ത്രീകൾക്ക് വിജയിക്കാൻ ഇത്രയും ബുദ്ധിമുട്ടാണെന്ന് എനിക്കറിയില്ലായിരുന്നു. നിങ്ങൾ തമാശയായി ചോദിച്ചതാണെന്ന് എനിക്കറിയാം. പക്ഷെ നിങ്ങൾ ചോദിച്ച ചോദ്യത്തിലെ പ്രശ്നം നിങ്ങൾക്ക് ഇപ്പോഴെങ്കിലും മനസിലായി കാണുമെന്ന് കരുതുന്നു. അത് ശരിയല്ലെന്നും. കഠിനാധ്വാനം ചെയ്ത് തന്നെയാണ് കഴിഞ്ഞ 18 വർഷമായി ഞാനീ മേഖലയിൽ പിടിച്ചു നിൽക്കുന്നത്, അതിൻറേതായാ ഒരു ബഹമാനമെങ്കിലും തരൂ, അല്ലാതെ ലിംഗ വിവേചനം പുറത്തെടുക്കുകയല്ല ചെയ്യേണ്ടത്, നന്ദി- പ്രീതി സിൻറ കുറിച്ചു

എന്തായാലും ആ ചോദ്യത്തിന് ചേർന്ന മറുപടി നൽകിയ പ്രീതിക്ക് അഭിനന്ദനം ആണ് സോഷ്യൽ മീഡിയയിൽ കിട്ടുന്നത്.