അയാളെ നായകനാക്കാതെ ഡല്‍ഹിയ്ക്ക് വേറെ വഴിയില്ലായിരുന്നു; തുറന്നടിച്ച് ഇന്ത്യന്‍ താരം

പതിവ് നായകന്‍ ഋഷഭ് പന്ത് ഈ വര്‍ഷത്തെ ലീഗില്‍ നിന്ന് പുറത്തായതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് ഓസീസ് സൂപ്പര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ക്യാപ്റ്റനായി നിയമിച്ചിരിക്കുകയാണ്. അക്സര്‍ പട്ടേലാണ് ഉപനായകന്‍. ഇപ്പോഴിതാ ഡേവിഡ് വാര്‍ണറെ ക്യാപ്റ്റനായി നിയമിക്കുകയല്ലാതെ ഡല്‍ഹി ക്യാപിറ്റല്‍സിന് മറ്റ് മാര്‍ഗമില്ലായിരുന്നെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ആകാശ് ചോപ്ര.

ഡേവിഡ് വാര്‍ണറെ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനാക്കി. അത് മിക്കവാറും നല്‍കപ്പെട്ടിരുന്നതാണ്. കാരണം അവര്‍ക്ക് ഋഷഭ് പന്തും മുമ്പ് ടീമിലുണ്ടായിരുന്ന ശ്രേയസ് അയ്യരും ഇല്ലെങ്കില്‍, മറ്റൊരു ക്യാപ്റ്റന്‍സി സ്ഥാനാര്‍ത്ഥി അവശേഷിച്ചിരുന്നില്ല.

വാര്‍ണര്‍ നേരത്തെ തന്നെ ഈ ലീഗില്‍ ക്യാപ്റ്റന്‍ ആയിരുന്നു. തുടക്കത്തില്‍ അദ്ദേഹം മികച്ച രീതിയില്‍ തന്നെ ക്യാപ്റ്റന്‍ ചെയ്തിരുന്നുവെങ്കിലും അവസാനം ടീമില്‍നിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് അദ്ദേഹം ഹൈദരാബാദ് ഫ്രാഞ്ചൈസി വിട്ട് ഡല്‍ഹിയിലേക്ക് വന്നു- ചോപ്ര പറഞ്ഞു.

Read more

അക്‌സര്‍ പട്ടേലിനെ ഉപനാകനാക്കിയതിനെ ചോപ്ര പ്രശംസിച്ചു. അക്‌സര്‍ പട്ടേലിനെ വൈസ് ക്യാപ്റ്റന്‍ ആയി നിയമിച്ചത് ഒരു നല്ല കാര്യമാണ്. കാരണം അവന്‍ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. അവന്‍ പരിചയസമ്പന്നനായ ഒരു കളിക്കാരനാണ്. ഒപ്പം വളരെയധികം ആത്മവിശ്വാസമുണ്ട്. നിങ്ങള്‍ക്ക് ഒരു വലിയ പോസ്റ്റില്‍ ഒരു ഇന്ത്യന്‍ കളിക്കാരന്‍ ആവശ്യമാണ്- ചോപ്ര കൂട്ടിച്ചേര്‍ത്തു.