ഇപ്പോൾ നടന്ന ടി-20 ലോകകപ്പില്‍ ഇന്ത്യ തങ്ങളുടെ മൂന്നാം ലോകകിരീടം സ്വന്തമാക്കിയിരുന്നു. ടൂർണമെന്റിൽ ഉടനീളം ഇന്ത്യക്കായി മികച്ച പ്രകടനമാണ് ഓൾ റൗണ്ടർ ശിവം ദുബെ കാഴ്ച വെച്ചത്. മിഡിൽ ഓർഡർ നിരയിലെ വെടിക്കെട്ട് പ്രകടനം പല ഘട്ടങ്ങളിലും ഇന്ത്യക്ക് ഗുണകരമായിരുന്നു.
ഇപ്പോഴിതാ ഫൈനലിന് ശേഷം തനിക്ക് കിട്ടിയ മെഡലും ജേഴ്സിയും അച്ഛനായ രാജേഷ് ദുബെയ്ക്ക് നൽകി ആദരിച്ചിരിക്കുകയാണ് മകൻ ശിവം ദുബെ. ഈ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ‘ടു മൈ റിയൽ ഹീറോ’ എന്ന ക്യാപ്ഷനോടെയാണ് ശിവം ദുബെ ചിത്രം പങ്ക് വെച്ചത്.
Read more
ന്യുസിലാൻഡിനെതിരെ ഇന്ത്യ 96 റൺസിനാണ് വിജയിച്ചത്. ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശിവം ദുബെ ഹാർദിക് പാണ്ട്യ എന്നിവർ തിളങ്ങി. ബോളിങ്ങിൽ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, അർശ്ദീപ് സിങ്, അക്സർ പട്ടേൽ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.







