വിറപ്പിച്ച് കീഴടങ്ങി അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയക്ക് പാതി തോറ്റ ജയം

ഇതല്ല ഓസ്ട്രേലിയ ആഗ്രഹിച്ച പ്രകടനം, ജയിച്ചെങ്കിലും സെമി ഉറപ്പിക്കാൻ ആധികാരികമായ ഒരു ജയം മാത്രമേ സെമി ഫൈനൽ കടക്കാൻ സഹായിക്കു എന്നത് അറിയാമായിരുന്ന ടീമിന് അത് സഹായിക്കുന്ന ഒരു ജയം നേടാൻ പറ്റിയില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിറങ്ങിയ ഓസ്ട്രേലിയ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് അഫ്ഗാനിസ്ഥാന്റെ പോരാട്ടവീര്യം 164 റൺസിൽ അവസാനിച്ചു. അവസാനം വരെ പോരാടിയാണ് അഫ്ഗാനിസ്ഥാൻ കീഴടങ്ങിയതെന്ന് നിസംശയം പറയാം. നാളെ നടക്കുന്ന മത്സരം ഇംഗ്ലണ്ട് തൊട്ടാൽ മാത്രമേ ഓസ്‌ട്രേലിയക്ക് ഇനി സെമിഫൈനൽ കളിക്കാൻ പറ്റു

എന്തുകൊണ്ടാണ് ടോസ് നേടി തങ്ങൾ ബോളിങ് തിരഞ്ഞെടുത്തതെന് കാണിക്കുന്ന രീതിയിൽ ആയിരുന്നു തുടക്കം മുതൽ അഫഗാനിസ്ഥാൻ ബോളിങ്. വലിയ സ്കോർ ഉയർത്താൻ മാത്രം ക്രീസിലെത്തിയ ഓസ്‌ട്രേലിയൻ താരങ്ങളെ ശരിക്കും വലിക്കുന്ന ബോളിങ് തന്നെ ആയിരുന്നു അഫ്ഗാൻ കാഴ്ച്ചവെച്ചത്. മാർഷ് 45 മാക്സ്വെല് 54 സംഭാവന ഒഴിച്ചുനിർത്തിയാൽ അഫ്ഗാൻ വരച്ച വരയിൽ ഓസ്ട്രേലിയ നിന്ന്, നവീൻ ഉൾ ഹഖ് 4 ഓവറിൽ 21 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് എടുത്ത് തിളങ്ങി. അവസാന ഓവറിലൊക്കെ ലോകോത്തര ബോളറുമാരെ അനുസ്മരിച്ചായിരുന്നു താരം എറിഞ്ഞത്.

ജയിക്കാൻ ഉറച്ച് തന്നെ വെടിക്കെട്ട് ബാറ്റിങ്ങോടെയാണ് അഫ്ഗാൻ മറുപടി തുടങ്ങിയത്, മികച്ച രീതിയിൽ ആക്രമം ക്രിക്കറ്റ് കളിച്ച് അട്ടിമറി മനക്കുമെന്ന് തോന്നിച്ച സമയത്ത് റൺ ഔട്ടിലൂടെ മാക്‌സ്‌വെൽ കളിയിൽ ട്വിസ്റ്റ് കൊണ്ടുവന്നപ്പോൾ സാംബയുടെ ഓവറിലെ 2 വിക്കറ്റ് പ്രകടനം ഓസ്‌ട്രേലിയയെ മത്സരത്തിൽ തിരികെ എത്തിച്ചു. എന്തിരുന്നാലും 23 പന്തിൽ 48 റൺസെടുത്ത റഷീദ് ഖാൻ അവസാന പന്ത് വരെ വീർപ്പിച്ചതോടെ ചെറിയ വിജയവുമായി ഓസ്ട്രേലിയ മടങ്ങി. ഓസ്‌ട്രേലിയ്ക്കായി സാമ്പ ഹെയ്‌സ;വുഡ് എന്നിവർ റാൻഡ് വിക്കറ്റ് വീഴ്ത്തി.