ആദ്യം കുറച്ച് നേരം എതിർ ടീമിന് വേണ്ടി കളിച്ച് ലാസ്റ്റ് സ്വന്തം ടീമിന് വേണ്ടി കളിക്കുന്ന ഒരു സൈക്കോ പ്ലെയർ, അങ്ങനെ ഒരു താരം ഇന്നലെ കളത്തിൽ ഉണ്ടായിരുന്നു

രാഹുൽ തെവാട്ടിയ- ഇന്ത്യൻ പ്രീമിയർ ലീഗ് സമയമാകുമ്പോൾ ആരാധകർ കൂടുതലായി കേൾക്കുന്ന ഒരു പേരാണ് ഇദ്ദേഹത്തിന്റെ. പണ്ട് രാജസ്ഥനായി കളിച്ച സമയത്ത് സഞ്ജു ഒരറ്റത്ത് മികച്ച രീതിയിൽ കളിക്കുമ്പോൾ അയാൾക്ക് സമ്മർദ്ദം കൊടുത്ത തെവാട്ടിയ, ഒന്ന് പുറത്താക്കണം എന്ന് സ്വന്തം ടീമിലെ താരങ്ങളും ആരാധകരും ആഗ്രഹിച്ച അതെ തെവാട്ടിയ, പിന്നെ അതെ മത്സരത്തിൽ വിമർശകരുടെ എല്ലാം വായടപ്പിച്ച് ജയത്തിലേക്ക് നയിച്ചപ്പോൾ അയാൾ ഹീറോ ആയി. പിന്നെ കഴിഞ്ഞ സീസണിൽ ടീം മാറി ഗുജറാത്തിൽ എത്തിയപ്പോഴും രാഹുൽ ഇത്തരത്തിൽ കളിച്ച് മത്സരം ജയിപ്പിക്കുന്നത് കണ്ടു.

ഇന്നലെയും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല. വളരെ എളുപ്പത്തിൽ ജയിക്കുമെന്ന് തോന്നിച്ച ഗുജറാത്തിന് അനാവശ്യ സമ്മർദ്ദം കൊടുത്ത താരം കളി തോൽപ്പിക്കുമെന്ന് ഒരു തോന്നൽ ഉണ്ടാക്കി. എന്നാൽ കളിയുടെ അവസാനം വീണ്ടും പഴയ പോലെ തന്നെ കൂൾ ഫിനീഷിംഗിലൂടെ ടീമിന് ജയം നേടി കൊടുത്തു. ഇങ്ങനെയും ഉണ്ടോ താരങ്ങൾ എന്നാണ് ആരാധകർ ചോദിക്കുന്നത്.

കാരണം ആദ്യം കുറച്ച് നേരം എതിർ ടീമിന് വേണ്ടി കളിച്ച് ലാസ്റ്റ് സ്വന്തം ടീമിന് വേണ്ടി കളിക്കുന്ന ഒരു സൈക്കോ പ്ലയർ എന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ മനസ്സിൽ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കുത്യമായ പദ്ധതി ഉണ്ടെന്നും അയാൾക് ഒരു ഭയവും ഇല്ലെന്നും ഗുജറാത്ത് ആരാധകർ പറയുന്നു.

എന്തായാലും ഇത്തരത്തിൽ ഒരു താരം കൂടെ ഉള്ളപ്പോൾ ഇടക്ക് ഒന്ന് പേടിച്ചാലും മനോഹരമായി തിരിച്ചുവരാൻ ടീമിന് പറ്റുമെന്ന് ഇത്രയും നാളും അദ്ദേഹത്തെ നടത്തിയ പ്രകടനങ്ങളിലൂടെ നമുക്ക മനസിലാകും.