അവസാന മത്സരത്തിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി, ഇത് അപ്രതീക്ഷിതം

ഇതിനകം തന്നെ തങ്ങളുടെ ഫസ്റ്റ് ചോയ്‌സ് താരങ്ങളുടെ പരിക്കിൽ വലയുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തിന് മുമ്പ് അടുത്ത തിരിച്ചടിയായി സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെ പരിക്ക്. രാഹുലിന്റെ പരുക്കിന്റെ ഗൗരവം അറിവായിട്ടില്ലെങ്കിലും താരം എത്തുമെന്ന പ്രതീക്ഷയിലാണ് ബാറ്റിംഗ് കോച്ച് വിക്രം റാത്തൂർ.

താരത്തിന്റെ പരുക്ക് ഗുരുതരമല്ലെന്ന് റാത്തോർ പറഞ്ഞു. “അദ്ദേഹം (രാഹുൽ) സുഖമായിരിക്കുന്നുവെന്ന് തോന്നുന്നു. അദ്ദേഹം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡോക്ടർമാർ അത് നോക്കുകയാണ്, മത്സരത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷ ” അദ്ദേഹം പറഞ്ഞു.

ചാറ്റോഗ്രാമിലെ വിജയത്തെത്തുടർന്ന് ഇന്ത്യ 1-0ന് മുന്നിലാണ്. എന്തായാലും ഇന്ത്യക്ക് എളുപ്പത്തിൽ ജയിക്കാൻ സാധിക്കുമെന്ന് കരുതാം.