നല്ല ഒരു ബോളര്‍, എന്നാല്‍ ആശ്രയയോഗ്യനായ ഒരു ബാറ്റ്‌സ്മാനായി തോന്നിയിട്ടില്ല!

ഷമീല്‍ സലാഹ്

ടീമിന് ഉപകാരപ്രദനായിരുന്ന നല്ല ഒരു ബൗളര്‍.. എന്നാല്‍ ആശ്രയയോഗ്യനായ ഒരു ബാറ്റ്‌സ്മാനായി തോന്നിയിട്ടുമില്ല!. ഗോള്‍ഡന്‍ ഡക്കുകളില്‍ പുറത്താകുന്നവനും അതിന് പേരുകേട്ടവനും..
എന്നാല്‍ ബാറ്റിങ് ടച്ചുള്ള തന്റേതായ ദിവസം തന്റെ വിശ്വരൂപം കാണിച്ച് കളിയുടെ ലെവല്‍ തന്നെ മാറ്റിക്കളയും ചെയ്യും. അത് കൊണ്ട് ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ എതിര്‍ ടീം ആരാധകരുടെ മനസ്സുകളില്‍ എല്ലായ്‌പ്പോഴും ഒരു അനിശ്ചിതത്വം സൃഷ്ടിക്കാനും കഴിഞ്ഞു..

ഇങ്ങനെയൊക്കെയാണേലും മെയിന്‍ ഇവന്റുകളില്‍ തന്റെ ടീമിനെയും ആരാധകരെയും അധികം നിരാശപ്പെടുത്താറുമില്ല. ഒരു ബിഗ് മാച്ച് പ്ലെയര്‍., പ്രത്യേകിച്ച് ഫൈനലുകളില്‍ ..

ചിത്രത്തില്‍ : 1996/97ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന കാള്‍ട്ടണ്‍&യുണൈറ്റഡ് ട്രൈ സീരീസിന്റെ ആദ്യ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഒരു മാന്‍ ഓഫ് ദി മാച്ച് പ്രകടനത്തില്‍ നിന്നും.. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസിനെ 179 റണ്‍സിന് പുറത്താക്കുമ്പോള്‍ ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ച വെച്ച ബ്രയാന്‍ ലാറയുടേതടക്കം മൂന്ന് വിക്കറ്റുകള്‍..

മറുപടിയില്‍ കട്ട്‌ലി ആംബ്രോസ്, കോട്‌നി വാല്‍ഷ്, ഇയാന്‍ ബിഷപ്പ് എന്നിവരടങ്ങിയ വിന്‍ഡീസ് ബൗളിങ്ങ് നിരക്കെതിരെ ഓപ്പണിങ്ങില്‍ ഇറങ്ങി നിര്‍ണ്ണായകമായ 54 പന്തുകളില്‍ നിന്നുമുളള 53 റണ്‍സ് ..

അതായത് ഏകദിന മത്സരങ്ങളില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച മത്സരങ്ങളില്‍ ഒറ്റ സിക്‌സര്‍ പോലുമില്ലാത്ത അഫ്രീദിയുടെ ഒരു ഇന്നിങ്‌സ് കൂടിയാണ് ഇത്. ഇന്നലെ ഷാഹിദ് അഫ്രീദിയുടെ ജന്മദിനമായിരുന്നു.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍