വളരെയധികം പ്രതീക്ഷകളോട് കൂടി ഇന്ത്യൻ ക്രിക്കറ്റിൽ ഉദയം ചെയ്ത താരമായിരുന്നു ഇർഫാൻ പത്താൻ. ഓൾറൗണ്ട് മികവുകൊണ്ട് ഇന്ത്യയുടെ അടുത്ത കപിൽദേവെന്നും ബൗളിംഗ് കണ്ട് വസീം അക്രമെന്നും ആളുകൾ വാഴ്ത്തി..
19മത് വയസ്സിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ഇർഫാൻ ബാറ്റു കൊണ്ടും പന്ത് കൊണ്ടും ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തി കൊണ്ടിരുന്നു. ഓപ്പണിംഗ് ബാറ്റ്സ്മാനായും ന്യൂബോൾ ബൗളറായും ഒരുപോലെ ശോഭിച്ച താരമായിരുന്നു അദ്ദേഹം..
റെയ്ന, ശ്രീശാന്ത് എന്നിവരോടൊപ്പം അന്നത്തെ കോച്ച് ഗ്രെഗ് ചാപ്പലിൻ്റെ പെറ്റ് പ്ലെയേർസിൽ ഒരാളായിരുന്ന ഇർഫാൻ. ചാപ്പലിന് കൂടുതൽ ഇഷ്ടവും പ്രതീക്ഷയും അദ്ദേഹത്തിലുണ്ടായിരുന്നു. ആ വിശ്വാസം അദ്ദേഹത്തിന് ടീമിൽ സ്ഥിരം സ്ഥാനം നേടി കൊടുത്തു. ആ വിശ്വസത്തോട് നീതി പുലർത്തുന്ന പ്രകടനവും അദ്ദേഹം കാഴ്ചവച്ചു..
എന്നാൽ അന്നത്തെ കോച്ചിന് എതിരായിരുന്ന സീനിയർ കളിക്കാർ ഇർഫാനെയും അദ്ദേഹത്തിൻ്റെ ഒരാൾ എന്ന നിലയിലാണ് കണ്ടത്. 2006 ൽ വിൻഡീസിലേക്കുള്ള ടൂറിൽ വിമാനത്തിൽ വെച്ച് സീനിയർ കളിക്കാരുടെ റാഗിംഗ് വരെ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ടീമിൽ നിന്നുള്ള ബുള്ളിയിംഗ് അദ്ദേഹത്തെ മാനസികമായി ബാധിച്ചിരുന്നു. ഇത് കളിയിലും പ്രകടമായി പതിയെ ടീമിൽ നിന്നും പുറത്തേക്ക് പോയി..
2007 T20 വേൾഡ് കപ്പ് വിജയിത്തിൽ വലിയ പങ്ക് വഹിച്ച താരമാണ് ഇർഫാൻ. അന്ന് ഫൈനലിൽ മാൻ ഓഫ് ദി മാച്ച് നേടിയതും ഇർഫാൻ ആയിരുന്നു. ഒരു ലെജൻഡ് ആയി അവസാനിപ്പിക്കേണ്ടിയിരുന്ന കരിയർ ഒടുവിൽ ആരോരും ശ്രദ്ധിക്കപ്പെടാതെ അവസാനിപ്പിച്ച് അദ്ദേഹത്തിന് പിൻ വാങ്ങേണ്ടി വന്നു.
Read more
എഴുത്ത്: ആദർശ് വിഎസ്
കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ







