ലോക കപ്പിന് മുമ്പ് സൂര്യക്ക് വലിയ അവസരം, അപൂർവനേട്ടത്തിലേക്ക് ഒരുപടി കൂടി അടുത്ത് താരം

ഐസിസി ടി20 റാങ്കിങ്ങിൽ പാകിസ്ഥാൻ താരം മുഹമ്മദ് റിസ്വാനെ താഴെയിറക്കാനൊരുങ്ങി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ രണ്ട് ടി20 ബാറ്റുകൊണ്ടുള്ള അദ്ദേഹത്തിന്റെ സൂപ്പർ-ഷോയ്ക്ക് ശേഷം – SKY എല്ലാ സാധ്യതയിലും ലോക ഒന്നാം നമ്പർ ആയി തിരഞ്ഞെടുക്കപ്പെടും.അടുത്ത റാങ്കിങ് വരുമ്പോൾ ആ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഞായറാഴ്ച സൂര്യ 18 പന്തിൽ അർധസെഞ്ചുറി നേടിയപ്പോൾ, ഇംഗ്ലണ്ടിനെതിരായ ഏഴാം ടി20യിൽ റിസ്വാൻ 1 റൺസിന് പുറത്തായി. നേരത്തെ ഒന്നാം ടി20യിലും സൂര്യ 31 പന്തിൽ 50 റൺസ് നേടിയപ്പോൾ റിസ്വാൻ ഇംഗ്ലണ്ടിനെതിരായ ആറാം ടി20 മത്സരത്തിൽ കളിച്ചിരുന്നില്ല.

ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ലോക ഊന്നണം നമ്പർ താരമായി ടൂർണമെന്റിൽ പ്രവേശിക്കാനുള്ള അവസരമാണ് ഇപ്പോൾ സൂര്യകുമാറിന് കൈവന്നിരിക്കുന്നത്.