ഒമ്പത് ഓവറില്‍ 41 റണ്‍സ്, നാല് വിക്കറ്റ് ; കേരളത്തിനായി രഞ്ജി ട്രോഫിയില്‍ 16- കാരന്റെ തകര്‍പ്പന്‍ ബോളിംഗ്

രഞ്ജിട്രോഫി അരങ്ങേറ്റ മത്സരത്തില്‍ അണ്ടര്‍ 19 നായകന്‍ യാഷ് ധുള്‍ സെഞ്ച്വറിയുമായി കുതിച്ചപ്പോള്‍ കേരളത്തില്‍ 16 കാരന്റെ ഉജ്ജ്വല ബോളിംഗ് മികവ്. ഗ്രൂപ്പ് എയില്‍ മേഘാലയക്കെതിരായ മത്സരത്തിലാണ് 16-കാരനായ ഏദന്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ഒമ്പത് ഓവറില്‍ 41 റണ്‍സ് വഴങ്ങി നാലുവിക്കറ്റുകളാണ് ഏദന്‍ പിഴുതത്.

കേരളത്തിനായുള്ള രഞ്ജി അരങ്ങേറ്റത്തില്‍ തന്നെ നാലു വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞത് താരത്തിന് നേട്ടമായി. ഓപ്പണര്‍ കിഷാന്‍ ലിംഗ്‌ദോയെ 26 റണ്‍സ് എടുത്തിരിക്കെ രാഹുലിന്റെ കയ്യില്‍ എത്തിച്ചുകൊണ്ടാണ് ടോം തുടങ്ങിയത്. പിന്നാലെ ചിരാഗ് ഖുരാനയുടെ വിക്ക്റ്റ് വീഴ്ത്തി. 15 റണ്‍സ് എടുത്ത ചിരാഗിനെ വിഷ്ണുവിനോദിന്റെ കയ്യില്‍ എത്തിക്കുകയായിരുന്നു പിന്നാലെ രണ്ടു റണ്‍സ് എടുത്ത ഡിപ്പു സാംഗ്മയെ കുന്നുമ്മേലിന്റെ കയ്യില്‍ എത്തിക്കുകയായിരുന്നു. പിന്നാലെ ആകാശ് ചൗധരിയെ റണ്‍സ് എടുക്കുന്നതിന്് മുമ്പ് തന്നെ ക്ലീന്‍ബൗള്‍ ചെയ്ത ടോം

ഇതോടൊപ്പം മനുകൃഷ്ണന്‍ മൂന്ന് വിക്കറ്റും ശ്രീശാന്ത് രണ്ടു വിക്കറ്റും നേടിയതോടെ മേഘാലയ 148 റണ്‍സിന് ഓള്‍ഔട്ടായി. ഇത്തവണത്തെ രഞ്ജി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ നേടിയത് ഏദന്‍ ആപ്പിള്‍ ടോമായിരുന്നു. കേരളത്തിനായി വിവിധ ക്യാമ്പുകളിലായും അണ്ടര്‍ 19 കൂച്ച് ബിഹാര്‍ ട്രോഫിയിലും പുറത്തെടുത്ത മികച്ച പ്രകടനങ്ങളാണ് താരത്തെ കേരള ടീമിലെത്തിച്ചത്. പിന്നാലെ ആദ്യ മത്സരത്തില്‍ തന്നെ അരങ്ങേറ്റവും സാധ്യമായി.

Read more

ഇക്കഴിഞ്ഞ കൂച്ച് ബിഹാര്‍ ട്രോഫിയിലാണ് ഏദന്‍ കേരളത്തിനായി അരങ്ങേറ്റം കുറിച്ചത്. ഗുജറാത്തിനെതിരായ മത്സരത്തില്‍ അഞ്ചു വിക്കറ്റുമായി തിളങ്ങുകയും ചെയ്തു. 2016 ല്‍ പത്തനംതിട്ടയ്്ക്കായി അണ്ടര്‍ 14 കളിച്ചുകൊണ്ടാണ് ഏദന്‍ രംഗത്തേക്ക് വന്നത്. അതിലെ മികച്ച പ്രകടനം സോണല്‍ ടീമില്‍ എത്തിച്ചു. ഇന്ത്യന്‍ ടീമിന്റെ നീലക്കുപ്പായമാണ് പയ്യന്റെ സ്വപ്നം. ര്ഞ്്ജി ക്യാമ്പില്‍ ശ്രീശാന്തിനൊപ്പം ചെലവിടാന്‍ സമയം കിട്ടിയത് ആദത്തിന്റെ ബൗളിംഗ് മികച്ചതാകാന്‍ സഹായിച്ചു. ദക്ഷിണാഫ്രിക്കന്‍ താരം സ്‌റ്റെയ്‌നും ശ്രീശാന്തുമാണ് ആദത്തിന്റെ ഇഷ്ടതാരങ്ങളും.