അബുദാബിയിലെ യാത്രാവിലക്ക് നീട്ടിയേക്കും; വിമാനയാത്രക്കാര്‍ക്ക് ഇളവ്

ജൂണ്‍ രണ്ട് മുതല്‍ ഒരാഴ്ചത്തേക്ക് അബുദാബിയില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീട്ടിയേക്കുമെന്ന് സൂചന. നിലവിലെ പരിശോധാനാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ ഒരാഴ്ചയോ പത്ത് ദിവസമോ കൂടി വിലക്ക് നീട്ടിയേക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അതേസമയം, വിമാനയാത്രക്കാര്‍ക്ക് നിലവിലെ യാത്രാ വിലക്ക് ബാധകമല്ലെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഇവര്‍ പരിശോധനാ സമയത്ത്, പാസ്‌പോര്‍ട്ടും വിമാനയാത്രാ ടിക്കറ്റും കാണിച്ചാല്‍ മതിയാകും. അബുദാബി വിമാനത്താവളത്തിലേക്കോ, ദുബായ് വിമാനത്താവളങ്ങളിലേക്കോ പോകുന്നവര്‍ക്കാണ് ഇളവ്.

അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്റ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. അണുനശീകരണവും കോവിഡ് പരിശോധനയും ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് യാത്രാനിയന്ത്രണം.